ഒരു നിമിഷത്തിൽ ബഹുനില കെട്ടിടം റോഡിലേക്ക് വീണു തകര്‍ന്നു; പ്രാണനുംകൊണ്ട് ജനം പരക്കംപാഞ്ഞു; വീഡിയോ പുറത്ത്

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു. ബജൻപുര വിജയ് പാർക്കിലെ കെട്ടിടമാണ് ബുധനാഴ്ച ഉച്ചയോടെ റോഡിലേക്ക് വീണത്. കെട്ടിടത്തിന് സമീപത്ത് നിന്ന വൈദ്യുതി തൂണിൽ നിന്ന് തീപ്പൊരി ചിതറുന്നതും പിന്നാലെ കെട്ടിടം ഒന്നാകെ തകർന്നുവീഴുന്നതും വീഡിയോയിൽ കാണാം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

മൂന്നുമണിയോടെയാണ് ഡൽഹിയിലെ സായിബാബ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടം തകർന്നുവെന്ന് അറിയിച്ച് കൺട്രോൾ റൂമിൽ ഫോൺവിളി എത്തിയതെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയുടെ നാലു യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചു. റോഡിൽ നിന്ന് കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു.

കെട്ടിടം തകരാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വൈദ്യുതി പോസ്റ്റിൽ നിന്ന് തീപ്പൊരി ചിതറുന്നതും കെട്ടിടം തകർന്നുവീഴുന്നതും ജനം പരക്കം പായുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം വടക്കൻ ഡല്‍ഹിയിലെ റോഷനാരയിൽ നാലുനില കെട്ടിടം തീപിടിച്ച് റോഡിലേക്ക് വീണിരുന്നു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല