ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ;പിഴ10000 രൂപ മുതൽ 50000 രൂപ വരെ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്കു ഏർപ്പെടുത്തിയ നി​​​രോ​​​ധ​​​നം ഇ​​ന്നു മുതൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രും. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രു​​​ക​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ള​​​ള നി​​​ശ്ചി​​​ത പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങളാണ് നിരോധിച്ചത്. നി​​​രോ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും വി​​​ല്‍​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കു​​​മെ​​​തി​​​രേ ക​​​ര്‍​​​ശ​​​ന നി​​​യ​​​മ ന​​​ട​​​പ​​​ടിയുണ്ടാ​​​കുമെന്ന് അധികൃതർ അറിയിച്ചു. കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​ര്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ 2020 ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രും. തു​​​ട​​​ക്ക​​​ത്തി​​​ല്‍ 10,000 രൂ​​​പ മു​​​ത​​​ല്‍ 50,000 രൂ​​​പ വ​​​രെ പി​​​ഴ ല​​​ഭി​​​ക്കും. കു​​​റ്റം ആവ​​​ര്‍​​​ത്തി​​​ച്ചാ​​​ല്‍ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ലൈ​​​സ​​​ന്‍​​​സ് റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തു​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​സ്വീ​​​ക​​​രി​​​ക്കും. പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, ഗ്ലാസുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങി 75 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗമുള്ള വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ളത്.

Verified by MonsterInsights