പത്താം ക്ലാസിനു ശേഷം ഹ്യുമാനിറ്റീസ് പഠിച്ചാൽ ജോലിസാധ്യതയുണ്ടോ?

എസ്എസ്എൽസിക്കു ശേഷം ഹയർസെക്കൻഡറിയിൽ ചേരുമ്പോൾ സയൻസ് ഇഷ്ടമല്ലാത്തവർക്കു പ്രധാന ഓപ്ഷനാണ് ഹ്യുമാനിറ്റീസും കൊമേഴ്സും. പുതിയ എജ്യുക്കേഷൻ പോളിസിയിൽ ഇന്റർ ഡിസിപ്ലിനറി വിഷയങ്ങൾക്കും ഇന്റഗ്രേറ്റഡ് വിഷയങ്ങൾക്കും കൂടുതൽ പ്രാധാന്യമുള്ളതിനാൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് ഉന്നത വിദ്യാഭ്യാസരംഗത്തു ഡിമാൻഡ് ഏറും.

 കൊമേഴ്സിൽ കണക്കു കൂട്ടാം

ബാങ്കിങ്, അക്കൗണ്ടിങ് എന്നിവയാണു പുറമേനിന്നു കാണുമ്പോൾ കൊമേഴ്സ് പഠിച്ചവരുടെ പ്രധാന മേഖലകൾ. എന്നാൽ ഫിനാൻസുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കൊമേഴ്സ് പഠിച്ചവർക്കു വലിയ അവസരങ്ങളുണ്ട്. അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ് രംഗത്തും ശോഭിക്കാം. ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ), കമ്പനി സെക്രട്ടറി (സിഎസ്), ബാച്‌ലർ ഓഫ് കൊമേഴ്സ് (ബികോം) എന്നിവ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കാം. കൊമേഴ്സിലെ ജോലിസാധ്യത ഭാവിയിൽ കുറയില്ലെന്നതാണു പ്രത്യേകത.

കോംബിനേഷൻ

ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളും ഇംഗ്ലിഷും ഒരു ഭാഷാവിഷയവും നിർബന്ധമായും പഠിച്ചിരിക്കണം. ഇതുകൂടാതെ കോംബിനേഷനായി വരുന്ന വിഷയങ്ങൾ ഇവയാണ്: മാത്‌സ് , സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.

 ഹ്യുമാനിറ്റീസ് =  വൈവിധ്യം

ഹ്യുമാനിറ്റീസ് പഠിച്ചാൽ ജോലിസാധ്യതയുണ്ടോ? പലരുടെയും സംശയമാണ്. സയൻസ് വളരുന്നതോടൊപ്പം സോഷ്യൽസയൻസ് വിഷയങ്ങളും വളരും. അതിനനുസരിച്ചു ജോലിസാധ്യതയുമുണ്ടാകും. സയന്റിഫിക് തിങ്കിങ് പോലെ സോഷ്യൽ സയൻസ് തിങ്കിങ്ങിനും സാധ്യതയുള്ള കാലമാണു വരാനിരിക്കുന്നത്. എത്തിക്സ്, ഫിലസോഫിക്കൽ തിങ്കിങ് എന്നിവയെല്ലാം വരുംകാലത്തു സാധ്യത കൂട്ടും.

കോംബിനേഷൻ


26 കോംബിനേഷനാണു ഹ്യുമാനിറ്റീസിലുള്ളത്. ഇംഗ്ലിഷും സെക്കൻഡ് ലാംഗ്വിജും പുറമേയുണ്ട്.

∙ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നീ വിഷയങ്ങൾക്കൊപ്പമുള്ള കോംബിനേഷനുകൾ: 

1. ജ്യോഗ്രഫി 

2. സോഷ്യോളജി 

3. ജിയോളജി 

4. ഗാന്ധിയൻ സ്റ്റഡീസ്

 5. ഫിലോസഫി

 6.സോഷ്യൽവർക്

 7. സൈക്കോളജി

 8. ആന്ത്രപ്പോളജി

 9. സ്റ്റാറ്റിസ്റ്റിക്സ്

 10. മ്യൂസിക്.

∙ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ വരുന്ന കോംബിനേഷനുകൾ: 

11. ഹിന്ദി

12. അറബിക്

13. ഉറുദു

14. കന്നഡ

15. തമിഴ്

16 മലയാളം.

koottan villa

മറ്റു ഹ്യുമാനിറ്റീസ് കോംബിനേഷനുകൾ

 17. ഇസ്‌ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജ്യോഗ്രഫി. 

18. ഇസ്‌ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി. 

19. സോഷ്യോളജി, സോഷ്യൽവർക്, സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്. 

20. സോഷ്യോളജി, സോഷ്യൽവർക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്. 

21. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപ്പോളജി, സോഷ്യൽവർക്. 

22. ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്കൃതസാഹിത്യം, സംസ്കൃതശാസ്ത്രം. 

23. ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതസാഹിത്യം, സംസ്കൃതശാസ്ത്രം. 

24. ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. 

25. സോഷ്യോളജി, ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. 

26. ജേണലിസം, ഇംഗ്ലിഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

∙ ഹ്യുമാനിറ്റീസിൽ ഒട്ടേറെ കോംബിനേഷൻ ഉള്ളതിനാൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ചു മാത്രം തിരഞ്ഞെടുക്കുക.

∙പ്ലസ്ടുവിനു ശേഷമുള്ള കരിയർ സാധ്യതയും ഉപരിപഠന സാധ്യതയും അറിഞ്ഞിരിക്കണം

∙ ആർട്സ് വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഹ്യുമാനിറ്റീസിൽ കേന്ദ്രീകരിക്കുന്നതാണു നല്ലത്.

Verified by MonsterInsights