അതിന്റെ രുചിയോളം മറ്റൊരു ഭക്ഷണത്തിനും കിട്ടില്ലെന്ന് തോന്നിപ്പോകും.
കാണുന്നപോലെയല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പഴങ്കഞ്ഞി.
പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു. അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.
കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും. ഇതിന്റെ ഉപയോഗം ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയില്‍ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
ഇതിന്റെ ഉപയോഗം ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ സഹായിക്കുന്നു. പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കുന്നു. അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് സഹായിക്കുന്നു. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു.