ഫോണില്‍ സ്ഥലമില്ലേ? ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ട! ഓട്ടോ- ആര്‍ക്കൈവ് ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍…

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവുമധികം നേരിടുന്നൊരു വെല്ലുവിളിയാണ് സ്‌റ്റോറേജ് പരിമിതി. കുറഞ്ഞ സ്റ്റോറേജുള്ള ഫോണുകള്‍ പലപ്പോഴും ഹാങ് ആവുകയും ഡാറ്റകള്‍ സൂക്ഷിക്കാന്‍ കഴിയാതെ വരികയും ചെയ്യും. അധികം ഉപയോഗിക്കാത്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്താണ് പലരും പ്രശ്‌നം പരിഹരിക്കുന്നത്. അല്ലെങ്കില്‍ പ്രിയപ്പെട്ട ഫോട്ടോകളോ വീഡിയോകളോ ഒക്കെ ഡിലീറ്റ് ചെയ്യാറുമുണ്ട് പലരും.

ഇതിനൊരു പരിഹാരമായി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഓട്ടോ ആര്‍ക്കൈവ് എന്നാണ് ഈ ഫീച്ചറിന് പേര് നല്‍കിയിരിക്കുന്നത്. ഓരോ തവണയും സ്‌റ്റോറേജ് സ്‌പേസ് പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെതന്നെ, ഫോണുകളിലെ ആപ്പ് സ്‌റ്റോറേജ് ഫലപ്രദമായി നിയന്ത്രിക്കുമെന്നതാണ് ആര്‍ക്കൈവിംഗ് ഫീച്ചറിന്റെ പ്രത്യേകത. ഇനി ഫോണില്‍ സ്‌റ്റോറേജ് ഇല്ലാത്തപ്പോള്‍ ഡീലീറ്റ് ചെയ്യുന്നതിന് പകരം ആ ജോലി ഓട്ടോ ആര്‍ക്കൈവ് ഫീച്ചറിന് വിട്ടുകൊടുത്താല്‍ മതി.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഫോണില്‍ നിന്ന് ആപ്പുകള്‍ പൂര്‍ണ്ണമായി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുപകരം ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യുകയാണ് ഈ ഫീച്ചര്‍ ചെയ്യുന്നത്. ഇതിലൂടെ ഒരു ആപ്പിന്റെ വലുപ്പം 60% ചുരുങ്ങുകയും അത്രയും സ്റ്റോറേജ് ഫോണില്‍ ലഭ്യമാകുകയും ചെയ്യുന്നു. ആപ്പിലുള്ള ഡേറ്റ സുരക്ഷിതമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സ്റ്റോറേജ് കണ്ടെത്തുമെന്നതാണ് ഓട്ടോ ആര്‍ക്കൈവിന്റെ മെച്ചം.

ക്യാമറകളുടെ ക്വാളിറ്റി അനുസരിച്ച് ഫോട്ടോകളുടെയും വീഡിയോകളുടെയും ഫയല്‍സൈസ് വര്‍ധിക്കുന്നതിനാല്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പോലും ഈ ആപ്പ് ഓട്ടോആര്‍ക്കൈവ് ഫീച്ചര്‍ ഉപകാരപ്പെടും.