പൈലറ്റാകണോ? അമേഠിയിലെ ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിലേക്ക് സ്വാഗതം

അമേഠി ഉറാൻ അക്കാദമിയിലെ  പൈലറ്റ് ലൈസൻസ് കോഴ്‌സ് പ്രവേശനത്തിന് ഏപ്രിൽ 23 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. കുറഞ്ഞത് 24 മാസമാണു പരിശീലന കാലാവധി. വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. പൈലറ്റ് ലൈസൻസിന് മൂന്ന് വ്യത്യസ്ത തലങ്ങളുണ്ട്. ആകെയുള്ള 125 സീറ്റുകളിൽ 75 സീറ്റുകൾ സംവരണസീറ്റുകളാണ്. 3 മാസം വീതം ഇടവിട്ട് 4 ബാച്ചുകളിലായാണു ഓരോ വർഷവും പ്രവേശനമുള്ളത്. ആദ്യബാച്ച് ക്ലാസുകൾ ഓഗസ്റ്റ് മാസത്തിൽ തുടങ്ങും.
 
പ്രവേശനം ലഭിച്ചവരിൽ താൽപര്യമുള്ള 40 പേർക്കു പൈലറ്റ് പരിശീലനത്തോടൊപ്പം സമാന്തരമായി 3 വർഷം ദൈർഘ്യമുള്ള ഏവിയേഷൻ ബിരുദ കോഴ്‌സിനും പഠിക്കാനവസരമുണ്ട്.
 
 
പ്രൈവറ്റ് പൈലറ്റ് ലൈസൻസ്
കമേഴ്സ്യൽ പൈലറ്റ് ലൈസൻസ്
 
 
ആബ് ഇനിഷ്യോ ടു സി.പി.എൽ. പ്രോഗാമിന്  (മൾട്ടി എൻജിൻ വിമാനത്തിലെ ഇൻസ്‌ട്രുമെന്റ് റേറ്റിങ്ങും അടങ്ങുന്ന കമേഴ്സ്യൽ പൈലറ്റ് ലൈസൻസ്) അപേക്ഷിക്കാൻ പ്ലസ് ടു സയൻസ് (ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾ പഠിച്ച് )
 സ്ട്രീമിൽ 50% മാർക്കോടെ  പാസ്സായിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ /പിന്നോക്ക /സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45% മാർക്കു മതി. അപേക്ഷാർത്ഥിക്കു ,17 വയസ്സ് തികഞ്ഞിരിക്കണമെന്നും 28 വയസ്സു കവിയരുതെന്നും നിബന്ധനയുണ്ട്. എന്നാൽ പിന്നാക്ക വിഭാഗ / പട്ടികജാതി വർഗ്ഗ വിഭാഗക്കാർക്ക് യഥാക്രമം 31 / 33 വരെയാകാം. അപേക്ഷകർക്ക്,158 സെന്റിമീറ്റർ ഉയരവും അവിവാഹിതരുമായിരിക്കണം. ആരോഗ്യ കാര്യങ്ങളിൽ നിർദിഷ്ട നിഷ്ക്കർഷയുണ്ട്.
 
 
എഴുത്തുപരീക്ഷ, പൈലറ്റ് അഭിരുചി / സൈക്കോമെട്രിക്‌ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മെയ് മാസം 14ന് ഓൺലൈൻ എഴുത്തുപരീക്ഷ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹിയിലും കേരളത്തിൽ തിരുവനന്തപുരവുമടക്കം 18 കേന്ദ്രങ്ങളുണ്ട്. എഴുത്തുപരീക്ഷയിൽ മികവുള്ളവർക്കു ജൂൺ 27   മുതൽ ഇന്റർവ്യൂവും പൈലറ്റ് അഭിരുചി / സൈക്കോമെട്രിക് ടെസ്‌റ്റുകളും റായ്ബറേലിയിൽ വെച്ചായിരിക്കും സംഘടിപ്പിക്കുക. ഇതിന്റെ ഫലം ജൂലൈ 18ന് ലഭ്യമാകും.
 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
Verified by MonsterInsights