കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റക്കര മോഡൽ പോളിടെക്‌നിക് കോളേജിൽ 2024-2025 അധ്യയന വർഷത്തിൽ വിവിധ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടർ എൻജിനിയറിങ്, കംപ്യൂട്ടർ ഹാർഡ്‌വേർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, റോബോട്ടിക്സ് ആൻഡ്ഓട്ടോമേഷൻ എന്നിവയാണ് കോഴ്‌സുകൾ.
ഈ മാസം 12 വരെ www.polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകാം. എസ്.സി., എസ്.ടി.വിഭാഗക്കാർ 100 രൂപയും മറ്റുള്ളവർ 200 രൂപയും ഓൺലൈനായിഅപേക്ഷാഫീസ് അടയ്ക്കണം.
എസ്.സി., എസ്.ടി., ഒ.ഇ.സി.വിഭാഗത്തിന് പഠനത്തിൽ ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org, ഫോൺ: 9495443206, 7907325067.