Portable AC | വേനൽചൂട് കനക്കുമ്പോൾ പോർട്ടബിൾ എ.സി തരംഗമാകുന്നു; വില 3000 രൂപ മുതൽ

മാർച്ച് മാസം ആയതോടെ സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് എയർ കണ്ടീഷണർ, എയർ കൂളർ, ഫാൻ എന്നിവയുടെ വിൽപന വൻതോതിൽ ഉയർന്നതായാണ് വിപണിയിൽനിന്നുള്ള റിപ്പോർട്ട്. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും വേനൽ കനക്കുകയാണ്.

അതിനിടെയാണ് കൊണ്ടുനടക്കാവുന്ന മിനി എസി അഥവാ പോർട്ടബിൾ എസിക്ക് വിപണിയിൽ പ്രിയമേറുന്നത്. വൻ വില നൽകി എസി വാങ്ങിവെക്കുന്നതിനേക്കാൾ ആദായകരമാണ് പോർട്ടബിൾ എ.സി. അതുകൊണ്ടുതന്നെയാണ് ഉപഭോക്താക്കൾക്കും പോർട്ടബിൾ എസി ഇഷ്ടപ്പെടുന്നത്. ശരിക്കും എയർ കണ്ടീഷണറല്ലെന്ന് മാത്രം. എയർ കൂളറിന് സമാനമായ രീതിയിലാണ് ഇതിന്‍റെ പ്രവർത്തനം. അടിവശത്തായി വാട്ടർ ടാങ്കുണ്ട്. ഇവിടെ വെള്ളമോ ഐസോ നിറച്ചുകൊടുക്കണം.

പോർട്ടബിൾ ആയതിനാൽ, ഇത് കിടപ്പുമുറിയിലോ ഓഫീസിലോ എവിടെയും സൂക്ഷിക്കാം. കാറോ മറ്റ് വാഹനമോ ഉണ്ടെങ്കിൽ യാത്രയിൽ ഒപ്പം കരുതാനും ഇത് സാധിക്കും.

ഫ്ലിപ്കാർട്ട്, ആമസോൺ പോലെയുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ പോർട്ടബിൾ എ.സി ലഭ്യമാണ്. ഇത് ഹോട്ടൽ, ഓഫീസ് ബെഡ്‌റൂം എന്നിവയിൽ ഉപയോഗിക്കാനായി വാങ്ങാനാകും. 3 സ്പീഡ് ലോ നോയ്‌സ് മിനി എയർ കണ്ടീഷണറാണിവ.

ഈ പോർട്ടബിൾ എയർകണ്ടീഷണറിന്റെ വില വെറും 3000 രൂപ മുതലാണ്. ഇത് യഥാർത്ഥ എസി പോലെയല്ല. കൂളർ പോലെയുള്ള വാട്ടർ ടാങ്ക് ഉണ്ട്. 500 മില്ലി. വെള്ളം ഇതിലേക്ക് ഒഴിക്കാം. അല്ലെങ്കിൽ ഐസ് ക്യൂബുകൾ ചേർക്കാം. എ.സിക്ക് സമാനമായ തണുത്ത കാറ്റ് നൽകാൻ ഇതിന് കഴിയും.

Verified by MonsterInsights