വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും കാലാവസ്ഥധിഷ്ഠിതവിള ഇന്‍ഷുറന്‍സിലും ഈ സീസണില്‍ അംഗമാകാന്‍ 4 ദിവസം കൂടി

കേന്ദ്ര സര്‍ക്കാരുമായി സംയോജിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് പ്രധാനമന്ത്രി ഫസല്‍ ഭീമായോജനയും കാലാവസ്ഥാധിഷ്ഠിതവിള ഇന്‍ഷുറന്‍സ് പദ്ധതിയും
വിജ്ഞാപിത വിളകള്‍ക്കു വായ്പ എടുത്തിട്ടുളള കര്‍ഷകരെ അതാതു ബാങ്കുകള്‍/ സഹകരണ സംഘങ്ങള്‍ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കേണ്ടതാണ്.  വായ്പ എടുക്കാത്ത കര്‍ഷകര്‍ അടുത്തുളള പൊതുസേവന/ അക്ഷയ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ അംഗീകൃത ബ്രോക്കിംഗ് പ്രതിനിധികള്‍ മുഖേനയോ അല്ലെങ്കില്‍ നേരിട്ട് ഓണ്‍ലൈനായോ ചേരാവുന്നതാണ് (www.pmfby.gov.in). പ്രധാനമന്ത്രി ഫസല്‍ ഭീമയോജനയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആണ്  വിജ്ഞാപനം ചെയ്തുവരുന്നത്.

afp ad hz

വിജ്ഞാപിത പ്രദേശത്ത് പ്രസ്തുത സീസണിലെ വിളവ് കിട്ടേണ്ടിയിരുന്ന വിളവിനേക്കാള്‍ കുറവാണെങ്കിലും കര്‍ഷകന് പദ്ധതി പ്രകാരം നഷ്ടപരിഹാരം നിബന്ധനകള്‍ക്ക് അടിസ്ഥാനമായി ലഭിക്കുന്നതാണ്.  കാലാവാസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം വെളളപ്പൊക്കം, കാറ്റ്, ഉരുള്‍പൊട്ടല്‍ എന്നീ പ്രകൃതി ക്ഷോഭങ്ങള്‍ നിമിത്തമുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതാണ്.  കാലാവസ്ഥാ വിവരമനുസരിച്ച് ഓരോ വിളകള്‍ക്കും രേഖപ്പെടുത്തുന്ന പ്രതികൂല സാഹചര്യങ്ങള്‍ക്കും പരിരക്ഷ ലഭ്യമാണ്.  പ്രധാനമന്ത്രി ഫസല്‍ ഭീമയോജനയിലും കാലാവസ്ഥാധിഷ്ഠിതവിള ഇന്‍ഷുറന്‍സ് പദ്ധതിയിലും ഈ സീസണില്‍ ചേരേണ്ട അവസാന തീയതി ജൂലൈ 31 ആണ്.

siji
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights