പ്രമേഹരോഗികൾക്കും കഴിക്കാം ഈ 5 പഴങ്ങൾ

പ്രമേഹരോഗികളോട് മധുരം കഴിക്കരുത് എന്ന് പറയാറുണ്ട്. പഞ്ചസാര, ബ്രൗൺ ഷുഗർ കൂടാതെ കാർബണേറ്റഡ് പാനീയങ്ങൾ, പാക്കറ്റിൽ ലഭ്യമായ മധുരപാനീയങ്ങൾ ഇതൊക്കെ പ്രമേഹം ബാധിച്ച ആൾ ഒഴിവാക്കേണ്ടതാണ്. പ്രമേഹം ഉണ്ടെങ്കിലും മധുരം ഇഷ്ടപ്പെടുന്ന, പഴങ്ങൾ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. അവർക്കു സന്തോഷിക്കാം. പഴങ്ങളിൽ നാച്വറൽ ആയ ഷുഗർ ആണുള്ളത്. നാരുകൾ ധാരാളം അടങ്ങിയ, പോഷകങ്ങൾ ഏറെയുള്ള ഗ്ലൈസെമിക് മൂല്യം ഏറെ കുറഞ്ഞ പഴങ്ങൾ പ്രമേഹ രോഗികൾക്കും കഴിക്കാം. പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഇതാ.

1. മാതളം

രുചികരവും ഏറെ ആരോഗ്യകരവുമായ പഴം. ഒരു മാതളപ്പഴത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. 23.8 ഗ്രാം ഷുഗർ ആണ് ഇതിലുള്ളത്. കൂടാതെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണമേകുന്ന മൂന്നിനം ആന്റി ഓക്സിഡന്റുകളും മാതളത്തിലുണ്ട്. പ്രതിരോധശക്തിയേകുന്ന വൈറ്റമിൻ സി 30 മില്ലിഗ്രാം അടങ്ങിയ പഴമാണ് മാതളം.

2. മുന്തിരി

നാരുകൾ വളരെ കുറഞ്ഞ പഴമാണിത്. 23.4 ഗ്രാം ഷുഗർ മുന്തിരിയിലുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ മുന്തിരി ഹൃദയത്തെയും ആരോഗ്യമുള്ളതാക്കുന്നു.

3. ഓറഞ്ച്

വൈറ്റമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കും. എന്നാൽ 16.8 ഗ്രാം ഷുഗർ അടങ്ങിയ ഓറഞ്ച് കൂടിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

jaico 1

4. വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയ പഴമാണിത്. പ്രമേഹരോഗികൾ ഒരു പഴത്തിൽ കൂടുതൽ കഴിക്കാൻ പാടില്ല. 18.3 ഗ്രാം ഷുഗർ അടങ്ങിയ പഴമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ വാഴപ്പഴം മാത്രമായി കഴിക്കാതെ ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിച്ചാൽ മതി.

5. സ്ട്രോബറി

ബ്ലൂബെറി, ബ്ലാക്ക്ബെറി എന്നിവയെക്കാളം വളരെ കുറച്ച് ഷുഗർ മാത്രമേ സ്ട്രോബറിയിൽ ഉള്ളൂ. 7.4 ഗ്രാം മാത്രം. വൈറ്റമിൻ സി  സ്ട്രോബറിയിൽ ധാരാളമുണ്ട്. വളരെ കുറഞ്ഞ ഷുഗർ കണ്ടന്റ് ഉള്ളതു കൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ധൈര്യമായി സ്ട്രോബറി കഴിക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights