പ്രായം 30-ല്‍ താഴെയാണോ? സി.ആര്‍.പി.എഫില്‍ SI, ASI ഒഴിവുകള്‍; വനിതകള്‍ക്കും അവസരം.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് സിഗ്നൽ സ്റ്റാഫ് വിഭാഗത്തിലെ സബ് ഇൻസ്പെക്ടർ (റേഡിയോ ഓപ്പറേറ്റർ/ ക്രിപ്റ്റോ/ ടെക്നിക്കൽ/ സിവിൽ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ടെക്നിക്കൽ/ ഡ്രോട്ട്സ്മാൻ) തസ്തികകളിലെ 212 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനികൾക്കും അപേക്ഷിക്കാം. എസ്്.ഐ.-51 (റേഡിയോ ഓപ്പറേറ്റർ-19, ക്രിപ്റ്റോ-7, ടെക്നിക്കൽ-5, സിവിൽ(പുരുഷന്മാർ മാത്രം)-20), എ.എസ്.ഐ.-161 (ടെക്നിക്കൽ-146, ഡ്രോട്ട്സ്മാൻ-15 എന്നിങ്ങനെയാണ് അവസരം.

 യോഗ്യത: എസ്.ഐ. തസ്തികകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ സയൻസ്/ എൻജിനീയറിങ് ബിരുദവും എ.എസ്.ഐ. തസ്തികകളിലേക്ക് പത്താംക്ലാസും ബന്ധപ്പെട്ട മേഖലയിൽ ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.

 പ്രായപരിധി: എസ്.ഐ.- 30 വയസ്സ് കവിയരുത്, എ.എസ്.ഐ. 18-25 വയസ്സ്. 2023 മേയ് 21 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അർഹവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജൂൺ 24, 25 തീയതികളിലായിരിക്കും എഴുത്തുപരീക്ഷ. കേരളത്തിൽ എറണാകുളം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷ:https://rect.crpf.gov.inഎന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. എസ്.ഐ. തസ്തികയിലേക്ക് 200 രൂപയും എ.എസ്.ഐ. തസ്തികയിലേക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്.
അവസാന തീയതി:മേയ് 21.
യോഗ്യത, പരീക്ഷാ സിലബസ്, ഫിസിക്കൽ ടെസ്റ്റ് എന്നിവയുൾപ്പെടെ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക

Verified by MonsterInsights