പുരാവസ്തു വകുപ്പില്‍ ജോലി നേടാം; മാസം 75,000 ശമ്പളം കിട്ടും; വേഗം അപേക്ഷിച്ചോളൂ.

കേരള സര്‍ക്കാര്‍ പുരാവസ്തു വകുപ്പില്‍ ജോലി നേടാന്‍ അവസരം. പുരാവസ്തു വകുപ്പിലേക്ക് ഫോട്ടോഗ്രാഫര്‍ റിക്രൂട്ട്‌മെന്റിന് കേരള പിഎസ് സി വിജ്ഞാപനമിറക്കി. പത്താം ക്ലാസ് യോഗ്യതയും ഫോട്ടോഗ്രഫി പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 29.

തസ്തിക & ഒഴിവ്

പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍ റിക്രൂട്ട്‌മെന്റ്. കേരള പിഎസ് സി മുഖേന അപേക്ഷിക്കാം. ആകെ ഒരു ഒഴിവാണുള്ളത്. 

കാറ്റഗറി നമ്പര്‍: 581/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,600 രൂപ മുതല്‍ 75,400 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

എസ്.എസ്.എല്‍.സി / തത്തുല്യ വിജയം

Proficiency in Photography with thorough knowledge of various processes in Photography like Printing/ developing/ enlarging Preferential: Degree or diploma in applied arts with photography as one of its subjects from a recognized institution

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29.

Verified by MonsterInsights