പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

ഒന്നിലധികം പേർക്ക് ഒരേ സമയം ട്വീറ്റ് ചെയ്യാൻ സാധിക്കുന്ന ‘കൊളാബൊറേഷൻസ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിൽ ട്വിറ്റർ. ഒരാൾ ട്വീറ്റ് തയ്യാറാക്കി മറ്റുള്ളവർക്ക് റിക്വസ്റ്റ് അയക്കുന്നു അവർ അത് അക്സപ്റ്റ് ചെയ്താൽ ഒന്നിച്ചുതന്നെ ട്വീറ്റ് ചെയ്യാൻ സാധിക്കും. ക്രിയേറ്റർമാർക്ക് അവരുടെ വ്യവസായ പങ്കാളികളുമായും ബ്രാൻഡുകളുമായും സഹകരിച്ച് ട്വീറ്റുകൾ പങ്കുവെക്കാൻ ഇതുവഴി സാധിക്കും.

പരസ്യ വീഡിയോകളും ഉള്ളടക്കങ്ങളുമെല്ലാം ഈ രീതിയിൽ പങ്കുവെക്കാനാവും.ഇങ്ങനെ ഒരു സൗകര്യം അവതരിപ്പിക്കാൻ ട്വിറ്റർ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ഡിസംബറിൽ മൊബൈൽ ഡെവലപ്പറായ അലെസാൻഡ്രോ പലൂസി വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ള ട്വീറ്റുകൾക്ക് മുകളിലായി ട്വിറ്റിലെ പങ്കാളികളായ ആളുകളുടെ പേരുകൾ കാണിക്കും.

ഇതിന് വേണ്ടി ട്വീറ്റ് കംപോസർ സ്ക്രീനിൽ പുതിയ കൊളാബൊറേഷൻസ് ബട്ടൻ ചേർക്കുമെന്നും പലൂസി വെളിപ്പെടുത്തി. എങ്ങനെയാണ് സഹ എഴുത്തുകാരുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇത്തരം ട്വീറ്റുകൾക്ക് മുകളിൽ വരികയെന്നതിന്റെ മാതൃകയും അദ്ദേഹം പങ്കുവെച്ചു. പരസ്പരം ഫോളോ ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഒന്നിച്ച് ട്വീറ്റ് ചെയ്യാൻ സാധിക്കൂ. ഓരോരുത്തരും റിക്വസ്റ്റ് അംഗീകരിക്കുന്നതിനനുസരിച്ച് പങ്കാളികളുടേയെല്ലാം അക്കൗണ്ടിൽ ഈ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെടും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights