പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ

പൈൻ ലാബ്സുമായി സഹകരിച്ച് പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ കോൺടാക്റ്റ് ലെസ് പേമെന്റിന് സമാനമാണിത്. എന്നാൽ, ഗൂഗിൾ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച് ഫോൺ കൊണ്ട് പിഒഎസ് മെഷീനിൽ തൊട്ടാൽ മതി. യുപിഐ പിൻ നൽകി പണമയക്കാൻ സാധിക്കും.

ക്യുആർകോഡ് സ്കാൻ ചെയ്തും, യുപിഐ ഐഡി നൽകിയും ഗൂഗിൾ പേ ചെയ്യുന്നതിന് സമാനമാണിത്. ഫോൺ പിഒഎസ് മെഷീനിൽ ടാപ്പ് ചെയ്തതിന് ശേഷം നൽകേണ്ട തുക നൽകി പിൻനമ്പർ നൽകുകയാണ് ചെയ്യേണ്ടത്. എൻഎഫ്സി സാങ്കേതിക വിദ്യയുള്ള ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന യുപിഐ ഉപഭോക്താവിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. പൈൻലാബ്സിന്റെ പിഒഎസ് മെഷീനുകളിൽ മാത്രമേ ഇത് ലഭിക്കൂ.

jaico 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights