പുതുമകൾ വെളിപ്പെടുത്തി കൂടുതല്‍ സ്റ്റൈലിഷായി മാരുതി ബൊലേനോ

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനൊ പുതിയ മാറ്റങ്ങൾ വരുത്തി വിപണിയിൽ എത്തുന്നു.ടീസർ ചിത്രത്തിൽ ബൊലേനോയിൽ വരുത്തിയിട്ടുള്ള പുതുമകൾ വെളിപ്പെടുത്തുന്നുണ്ട്. വീതി കുറഞ്ഞ എൽ.ഇ.ഡി. ഹെഡ്ലാമ്പ്, സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഡി.ആർ.എൽ, എൽ.ഇ.ഡി. ഫോഗ്ലാമ്പ് എന്നിവയാണ് മുഖഭാവത്തെ പുതുമ.

അകത്തളത്തിലും പുതുമ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡാഷ്ബോർഡിന്റെ ഡിസൈനിലെ മാറ്റമായിരിക്കും ഏറ്റവും പ്രധാനമെന്നാണ് വിലയിരുത്തലുകൾ. ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ സംവിധാനങ്ങളുള്ള ഫ്ളോട്ട് ഇൻഫോടെയ്ൻമെന്റ് ബൊലേനോയുടെ അകത്തളത്തിൽ സ്ഥാനം പിടിക്കും. ഹെഡ്-അപ്പ്-ഡിസ്പ്ലേ, കണക്ടഡ് കാർ സാങ്കേതിവിദ്യ തുടങ്ങിയവയും ഇതിൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2015 ഒക്ടോബറിലാണ് പ്രീമിയം ഹാച്ച്ബാക്ക് മോഡലായി ബൊലേനൊ നിരത്തുകളിൽ എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം 2019-ലാണ് ഈ വാഹനം ആദ്യ മുഖംമിനുക്കലിന് വിധേയമാകുന്നത്. ആകർഷകമായ മാറ്റങ്ങൾ വരുത്തിയതിനൊപ്പം ന്യൂജനറേഷൻ ഫീച്ചറുകളുമായാണ് 2019-ൽ ബൊലേനൊ പുതുക്കി പണിതത്. രണ്ട് വർഷങ്ങൾക്ക് ശേഷം വരുത്തുന്ന മുഖംമിനിക്കലിൽ സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകും.

afjo ad

2022 ബൊലേനൊയിൽ മെക്കാനിക്കലായി മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം. 1.2 ലിറ്റർ വി.വി.ടി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് ഡ്യുവൽ വി.വി.ടി. എൻജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ഈ എൻജിനുകൾ യഥാക്രമം 82 ബി.എച്ച്.പിയും 89 ബി.എച്ച്.പിയും പവർ ഉത്പാദിപ്പിക്കും. രണ്ട് എൻജിനിലും 113 എൻ.എം. ആണ് ടോർക്ക്. മാനുവൽ ട്രാൻസ്മിഷൻ തുടരുന്നതിനൊപ്പം ഓട്ടോമാറ്റിക് മാറുമെന്നും വിവരമുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights