2023ലെ റെയില്‍വേ ബജറ്റ് ഇത്തവണത്തെ കേന്ദ്ര ബജറ്റിനോടൊപ്പം ഫെബ്രുവരി 1 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റെയില്വേമേഖലയ്ക്ക് പുത്തനുണര്‍വ് നല്കുന്ന തീരുമാനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.
ഈ വര്‍ഷത്തെ ബജറ്റില്‍ ഏകദേശം 400 പുതിയ വന്ദേ ഭാരത് എക്സ്പ്രസ്സുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നിലവിലുള്ള ഹൈസ്പീഡ് ട്രെയിനുകളായ ശതാബ്ദി, രാജധാനി എന്നിവയ്ക്ക് പകരം പ്രധാന റൂട്ടുകളില്‍ 180 കിലോമീറ്റര്‍/ അവര്‍ വേഗതയിലുള്ള സര്‍വ്വീസുകള്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നാണ്റിപ്പോര്ട്ട്.രണ്ടാമതായി യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ട്രെയിനുകള്‍ കയറ്റി അയയ്ക്കാനുള്ള പദ്ധതികള്‍ക്കും ഈ ബജറ്റില്‍ തുടക്കമിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2025-26 ഓടെ ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കും.