ഫെയ്‌സ്ബുക്കിന്റെ 2023-ലെ അല്‍ഗൊരിതം എന്ത്? എങ്ങനെ പ്രവർത്തിക്കുന്നു? ആരൊക്കെ വിലക്ക് നേരിടും?……

ഇന്റര്‍നെറ്റ് യുഗത്തിലെ ദൈനംദിന ജീവിതത്തില്‍ അല്‍ഗൊരിതം എന്ന വാക്കിന് വലിയ സ്ഥാനമുണ്ട്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, യൂട്യൂബ് തുടങ്ങി ഇന്റര്‍നെറ്റിന് ഇടം നല്‍കിയ പുതിയ ജീവിതശൈലിയിലേക്ക് തലമുറ വ്യത്യാസമില്ലാതെ നാം കടന്നുകഴിഞ്ഞു. യുവതലമുറയില്‍ വലിയൊരു വിഭാഗത്തിന് ഇത്തരം സേവനങ്ങളിലെ ഉളളടക്കങ്ങളുടെ ഡിസ്ട്രിബ്യൂഷന്‍ അഥവാ വിതരണ രീതികളെക്കുറിച്ചുള്ള അടിസ്ഥാനധാരണ ചിലപ്പോഴുണ്ടാവാം.എന്നാല്‍, നവമാധ്യമങ്ങളിലേക്ക് വൈകി കടന്നുവന്ന ഉപഭോക്താക്കള്‍ക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ ഉളളടക്കങ്ങളെ എങ്ങനെ ഉള്‍ക്കൊളളണം,എങ്ങനെ കൈകാര്യം ചെയ്യണം എന്നെല്ലാമുളള ധാരണ ഉണ്ടാകണമെന്നില്ല. സോഷ്യല്‍ മീഡിയ അല്‍ഗൊരിതം വിവിധ ഉളളടക്കങ്ങളിലേക്ക് എങ്ങനെയാണ് ഉപഭോക്താവിനെ കൊണ്ടുപോവുന്നതെന്ന് അറിയേണ്ടതുണ്ട്.


ആധുനിക ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമാണ് സ്മാർട് ഫോണും കംപ്യൂട്ടറും. സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്ന ഏതൊരാളും മിനിമം അറിഞ്ഞിരിക്കേണ്ട ചില യാഥാർത്ഥ്യങ്ങളുണ്ട്. ഈ ജോലികളെല്ലാം ചെയ്യുന്നത് ഒരു കൂട്ടം അല്‍ഗൊരിതങ്ങളാണ്. പ്രോഗ്രാമിങ് ഭാഷകളിലൂടെയാണ് കംപ്യൂട്ടറുകള്‍ക്ക് വേണ്ടിയുള്ള അല്‍ഗൊരിതം തയ്യാറാക്കുന്നത്. ഗണിത ശാസ്ത്രത്തിലേത് പോലെ, ഒരു പ്രശ്‌നം പരിഹരിക്കുന്നതിന് കംപ്യൂട്ടറിന് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളെയാണ് അല്‍ഗൊരിതം എന്ന് വിളിക്കുന്നത്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ സമാനമായ പ്രശ്‌നങ്ങള്‍ അതേ രീതിയില്‍ പരിഹരിക്കാനാവും.

Verified by MonsterInsights