രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല

രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ (Petrol Diesel price) ഇന്നു മാറ്റമില്ല. കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്ത് ഇന്ധനവില മാറാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില 95.41 രൂപയും ഡീസൽ വില 86.67 രൂപയുമാണ്. ദീപാവലിയുടെ (Diwali) തലേദിവസം ഇന്ധനവിലയുടെ എക്സൈസ് തീരുവ വെട്ടിക്കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ വൻ കുറവുണ്ടായി. 

പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും തീരുവ കുറയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് നിരവധി സംസ്ഥാനങ്ങളും തീരുവ കുറയ്ക്കാൻ തയ്യാറായതോടെ ഇന്ധനവില വീണ്ടും കുറഞ്ഞു.രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞിരുന്നു. ഇപ്പോൾ ബാരലിന് 90 ഡോളറാണ് ക്രൂഡോയിൽ വില. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെയാണ് ക്രൂഡോയിൽ വില കൂടിയത്. 

ഇപ്പോൾ മൂന്നാം തരംഗത്തിന്‍റെ പിടിയിലാണ് വിവിധ ലോകരാജ്യങ്ങൾ. എന്നാൽ എണ്ണയുടെ ഉപഭോഗം വർദ്ധിച്ചതോടെ രാജ്യാന്തര വിപണിയിൽ വില കുറയുകയായിരുന്നു. രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞെങ്കിലും രാജ്യത്തെ ഇന്ധനവില കുറയ്ക്കാൻ പൊതുമേഖല എണ്ണ കമ്പനികൾ തയ്യാറായില്ല. കഴിഞ്ഞ ദിവസം ബജറ്റിന് മുന്നോടിയായി, വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights