കൊക്കകോളയുമായി സഹകരിച്ച് പ്രമുഖ മൊബൈൽ ഫോണ്‍ നിർമാതാക്കളായ റിയൽമി അവതരിപ്പിക്കുന്ന റിയൽമി 10 പ്രോ കൊക്കകോള എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിസൈനിലുള്ള പുതിയ മാറ്റങ്ങൾക്ക് പുറമേ, ഫോണിൽ ചില കസ്റ്റം ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവയെ കുറിച്ച് വിശദമായി അറിയാം.
റിയൽമി 10 പ്രോയുടേതിന് സമാനമായ ഡിസൈനാണെങ്കിലും ക്രോപ്പ് ചെയ്ത കൊക്കകോള ലോഗോയും ചേസിസിൽ മാറ്റ് ഇമിറ്റേഷൻ മെറ്റൽ പ്രോസസ്സും ക്യാമറകൾക്ക് ചുറ്റും ചുവന്ന കളറിലുള്ള റിങ്ങും ചേർത്തുകൊണ്ട് ആകര്ഷകമാക്കിയിട്ടുണ്ട്.
ഫോണിന്റെ യൂസർ ഇന്റർഫേസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൊക്കകോള തീമിലുള്ള ആപ്പ് ഐക്കണുകൾ, ലോക്ക് സ്ക്രീൻ, വാൾപേപ്പറുകൾ, ഒപ്പം ക്ലാസിക് കൊക്കകോള റിംഗ്ടോണും ബബ്ലി നോട്ടിഫിക്കേഷൻ തീമും ഉള്‍പ്പെടുത്തിയിട്ടുണ്ട്.