റബറിനു പുതിയ നിയമം

റബർ ഇറക്കുമതി കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ മാത്രമാക്കി പുതിയ നിയമം നടപ്പാക്കുന്നു. ഇറക്കുമതിയിൽ റബർ ബോർഡിന് ഒരു പങ്കുമില്ലാത്ത തരത്തിലാണു പുതിയ വ്യവസ്ഥകൾ. റബർ ബോർഡിന്റെ ശിപാർശ ഇല്ലാതെ തന്നെ കേന്ദ്രസർക്കാരിനു റബറിനു കുറഞ്ഞതും കൂടിയതുമായ വില നിർണയിക്കാനും സാധിക്കും. റബർ കയറ്റുമതി, ഇറക്കുമതി കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരം പൂർണമായും കേന്ദ്രസർക്കാരിനു മാത്രമായിത്തീരും.

സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ വിലയിലും താഴ്ത്തിയോ പരമാവധി വിലയിൽ കൂട്ടിയോ റബ്ബർ വാങ്ങുകയോ വിൽക്കുകയോ കരാറിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ, തടവും പിഴയും ഒരുമിച്ചോ ലഭിക്കാവുന്ന വ്യവസ്ഥയും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1947 ലെ റബർ ആക്ടും റദ്ദാക്കി റബർ (പ്രമോഷൻ ആൻഡ് ഡെവലപ്മെന്റ്) നിയമം എന്ന പേരിലാണ് പുതിയ വ്യവസ്ഥകൾ. ബില്ലിന്റെ കരട് രൂപം കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കരടു ബില്ലിന്മേൽ പൊതു ജനങ്ങൾക്ക് ജനുവരി 21 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ഇതോടൊപ്പം തന്നെ 1953ലെ ടി ആക്ടും റദ്ദാക്കി ടി (ആൻഡ് ഡെവലപ്മെന്റ്) ബില്ലിന്റെ കരടും പ്രസിദ്ധികരിച്ചിട്ടുണ്ട്.

1947ലെ റബർ നിയമം 1954, 1960, 1982, 1994, 2010 വർഷങ്ങളിൽ ഭേദഗതി ചെയ്തിരുന്നു. റബർ, റബർ അനുബന്ധ മേഖലകളിൽ രാജ്യത്തെ വ്യവസായിക, സാമ്പത്തിക സാഹചര്യങ്ങൾ പാടേ മാറിയിരിക്കുന്നു എന്നാണ് പുതിയ നിയമത്തെക്കുറിച്ചു സർക്കാർ നൽകുന്ന വിശദീകരണം. റബർ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം. റബർ മേഖലയെ പുരാതന രീതികൾ നീക്കം ചെയ്തു വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും റബർ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ സ്വഭാവം നൽകുകയുമാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിശാലമാക്കണമെന്നും പറയുന്നു.

ബില്ലിന്റെ ലക്ഷ്യം

* ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുക ളിൽ ഉൾപ്പെടെ റബർ വിൽ പ്പനയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക.

* രാജ്യത്ത് ഉത്പാദിപ്പിക്കുന്ന തും കയറ്റുമതി ചെയ്യുന്നതുമായി റബറിന്റെ ഗുണനിലവാരം വർധിപ്പിക്കുക.

* റബർ കയറ്റുമതി വർധിപ്പിക്കുക.

* ചെറുകിട കർഷകർ ഉൾപ്പെടെ റബർ മേഖലയിലെ മുഴുവൻ കർഷകരെയും പ്രോത്സാഹിപ്പിക്കുക.

* കയറ്റുമതിക്കാരെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കുക.

* ചെറുകിട കർഷകർക്കു സാമ്പത്തിക സഹായവും നൂതന സാങ്കേതിക വിദ്യകളും നൽകുക.

* റബർ കർഷകർക്കു മതിയായി വില ഉറപ്പു വരുത്തുക.

* റബർ മേഖലയിലെ തൊഴിലാളികളുടെ താത്പര്യങ്ങൾ

സംരക്ഷിക്കുക.

* റബർ മേഖലയിലെ സാമ്പത്തി കശാസ്ത്രീയ സാങ്കേതിക ഗവേഷണം വർധിപ്പിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights