റഷ്യ-യുക്രൈൻ സംഘർഷം: ഏതൊക്കെ സെക്ടറുകളിലെ ഓഹരികൾ പരിഗണിക്കാം?നിക്ഷേപത്തിന് യോജിച്ച സമയമാണോ?

റഷ്യൻ മേഖലയിൽ രാഷ്ട്രീയ അന്തരീക്ഷം വഷളായിക്കൊണ്ടിരുന്നെങ്കിലും യുദ്ധമായി പരിണമിച്ചത് ധനവിപണിയെ അമ്പരപ്പിച്ചിരിക്കയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധികളിലൊന്നാണിത്. പൂർണതോതിലുള്ള യുദ്ധത്തിന് സാധ്യത കുറവാണെന്നായിരുന്നു ലോകത്തിന്റെ, പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങളുടെ ധാരണ. റഷ്യയും യുക്രൈനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് എന്നാണ് കരുതിയത്. ഈ വടംവലി ദീർഘകാല നയതന്ത്ര പ്രശ്നങ്ങളിലേക്കു നയിക്കുമെന്നും കരുതി. ചില റഷ്യൻ പ്രവിശ്യകളിലേക്കുള്ള നാറ്റോയുടെ കടന്നുകയറ്റത്തിനുള്ള പുടിന്റെ പ്രതികരണം ജനാധിപത്യ ലോകത്തെ ഞെട്ടിച്ചു.

യുദ്ധം ആഗോള ഓഹരി വിപണിയെ ശരിക്കും ബാധിച്ചു. ആദ്യദിനം തന്നെ റഷ്യൻ വിപണി 50 ശതമാനം ഇടിവുരേഖപ്പെടുത്തി. പ്രാദേശിക വിപണികളിലും ഇതിന്റെ അനുരണനങ്ങൾ പ്രകടമായി. ആഗോള എംഎസ്സിഐ സൂചിക മൂന്നുമുതൽ മുതൽ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. എന്നാൽ അടുത്ത ദിവസം തന്നെ തിരിച്ചുവരവിനു വിപണി ശ്രമിച്ചു. വിലകുറവും യുഎസ് ഉപരോധം റഷ്യയുടെ എണ്ണ കയറ്റുമതിയെ ലക്ഷ്യമാക്കാത്തതും സ്വിഫ്റ്റ് സംവിധാനം തടയാതിരുന്നതും ആയിരുന്നു ഇതിനു കാരണം. ഉടനെയില്ലെങ്കിലും ഈ യുദ്ധം അവസാനിക്കുമെന്നുതന്നെ ലോകം കരുതുന്നുണ്ട്. യുക്രെയിൻ കീഴടക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന പുടിന്റെ പ്രസ്താവനയും ഉഭയകക്ഷി യുദ്ധത്തിൽ യുഎസോ നാറ്റോയോ ഉപരോധങ്ങളിലൂടെയല്ലാതെ നേരിട്ടിടപെടാതിരിക്കണമെന്ന മുന്നറിയിപ്പും വന്നു.

ഈ സാഹചര്യം ഓഹരികൾ വാങ്ങാൻ പറ്റിയ സമയമാണോ ? ഇടക്കാലം മുതൽ ദീർഘകാലം വരെയുള്ള കാലയളവ് ലക്ഷ്യമിട്ട് ഓഹരികൾ വാങ്ങാൻ പറ്റിയ സമയം തന്നെയാണെന്നാണ് ഉത്തരം. കൂടിയ ഇന്ധന വിലകൾ കാരണം കുറച്ചുകാലത്തേക്ക് ധന കമ്മിയേയും നാണയപ്പെരുപ്പത്തേയും ബാധിക്കുമെന്നല്ലാതെ യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തി കുറയ്ക്കുമെന്നു കരുതാൻ വയ്യ. വിശാല വിപണിയിൽ കാര്യമായതോതിൽ തിരുത്തൽ ഉണ്ടായി. ഉദാഹരണത്തിന് നിഫ്റ്റി 500ലെ 80 ശതമാനം ഓഹരികളും കുറഞ്ഞത് 20 ശതമാനവും പരമാവധി 80 ശതമാനവും തിരുത്തൽ നേരിട്ടു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലകളിൽ ശരാശരി 30 ശതമാനമാണ് ഇടിവുണ്ടായത്.

പോർട്ഫോളിയോയിൽ ചെലവഴിക്കാൻ പണമുണ്ടെങ്കിൽ യോജിച്ച അവസരമാണിത്. മേൻമ നോക്കിയും ക്രമാനുഗതമായും ആയിരിക്കണം നിക്ഷേപമെന്നുമാത്രം. മൊത്തമായി വാങ്ങുന്നത് ഗുണകരമല്ല. ഓഹരികളുടെ വളർച്ചയേക്കാൾ ഗുണമേൻമയാണ് നോക്കേണ്ടത്. കൂടിയ വിലയുള്ള ഓഹരികളെല്ലാം നടത്തിക്കൊള്ളണമെന്നില്ല. ന്യാമായ വിലയും ഉറച്ച ഇടപാടുകളും ധനപരമായ കാഴ്ചപ്പാടുമുള്ള ഓഹരികൾ നല്ല പ്രകടനം കാഴ്ചവെക്കും. ബാങ്കിംഗ്, ഐടി, ഫാർമ, ടെലികോം, മുഖ്യ ഉൽപന്നങ്ങൾ, ഉപഭോഗം എന്നീ മേഖലകളാണ് മികച്ചത്. ഈ മേഖലയിലെ ഓഹരികൾ കഴിഞ്ഞ അഞ്ചുവർഷമായി ശരാശരി ന്യായവിലയിലാണ് ഇടപാടുകൾ നടത്തുന്നത്. മാത്രമല്ല, ദീർഘ കാലയളവിൽ ഇവയുടെ സാധ്യതകൾ മികച്ചതുമാണ്.

അസംസ്കൃത എണ്ണയുടെ വില വർധന പോയവാരം ഇന്ത്യയിലെ എണ്ണക്കമ്പനികളെ ഗുരുതരമായി ബാധിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം ഈ പാദത്തിൽ എണ്ണ വ്യവസായത്തിലെ പ്രവർത്തനലാഭം കുറഞ്ഞു. വരും പാദങ്ങളിലും ഇതു തുടരാനാണ് സാധ്യത. റഷ്യ-ഉക്രെയിൻ യുദ്ധം ഹൃസ്വകാലം മുതൽ ഇടക്കാലംവരെ എണ്ണ വ്യവസായ മേഖലയെ ബാധിക്കുകതന്നെ ചെയ്യും. ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നു മുന്നോട്ടു പോവുകയാണ്. എന്നാൽ യുദ്ധ നിലയിൽ മാറ്റംവന്നാൽ ഇതുപിന്നോട്ടു വരികയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ വാതക മേഖലയിലെ ഓഹരികൾ ആകർഷകമാണ്. തുടർച്ചയായ വളർച്ചയും നവീകരിക്കാവുന്ന ഊർജ്ജ സാധ്യതകളുമാണ് ഇതിനുകാരണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights