കേരള ഹൈക്കോടതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള ഹൈക്കോടതി ഇപ്പോള്‍ ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്ക് നിയമനം നടക്കുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 34 പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 2 ആണ്.
തസ്തിക& ഒഴിവ്
കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്.ആകെ ഒഴിവുകള്‍ 34
പ്രായപരിധി:ഉദ്യോഗാര്‍ഥികള്‍ 02/01/1998നും 01/01/2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസ് പാസായിരിക്കണം. ഡിഗ്രി യോഗ്യത ഉണ്ടാവാനും പാടില്ല.
അപേക്ഷ ഫീസ്:ജനറല്‍, ഒബിസി = 500
എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ് = NIL
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://hckrecruitment.keralacourts.in/hckrecruitment/) സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം