സഹകരണ സമാശ്വാസനിധി വിതരണോത്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കുന്ന സഹകരണ അംഗ സമാശ്വാസ നിധിയുടെ ആദ്യ ഗഡുവിന്റെ വിതരണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. 
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവശ വിഭാഗങ്ങളെ കഴിയുന്നത്ര സഹായിക്കുകയെന്ന നിലപാടോടെ ആരോഗ്യ പരിപാലന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സഹകരണ വകുപ്പ് ഏറ്റെടുത്തിട്ടുള്ള  സമാശ്വാസ നിധി അര്‍ഹരായവര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് സമാശ്വാസ നിധിയിലേക്കായി രണ്ടര കോടി രൂപ വിനിയോഗിക്കുന്നുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

eldho

നിര്‍ധനരായ സഹകരണ അംഗങ്ങളുടെ രോഗ കാഠിന്യവും സാമ്പത്തിക ശേഷിയും കണക്കാക്കിയാണ് സമാശ്വാസ തുക നിശ്ചയിക്കുന്നത്. മരിയാപുരം സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍  26 അംഗങ്ങള്‍ക്കായി 5.65 ലക്ഷം രൂപ സമാശ്വാസ നിധിയിലൂടെ വിതരണം ചെയ്തു. 

മരിയാപുരം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മരിയാപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഗസ്റ്റ്യന്‍ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി മുഖ്യ പ്രഭാഷകയായിരുന്നു. ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി സത്യന്‍, ആലീസ് വര്‍ഗ്ഗീസ്, അനുമോള്‍ കൃഷ്ണന്‍, ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.എം സോമന്‍, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോയിച്ചന്‍ അഗസ്റ്റിന്‍, ഭരണ സമതി അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. മുരിക്കാശ്ശേരി, കഞ്ഞിക്കുഴി, വാഴത്തോപ്പ് സഹകരണ ബാങ്കുകളുടെ സമാശ്വാസനിധി  വിതരണ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
 

pappaya1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights