ഒരിക്കൽ ലോകപ്രശസ്ത ചിത്രകാരനായ പിക്കാസോ ഒരു വഴിയിലൂടെ നടന്നു പോവുകയായിരുന്നു ആ സമയത്ത് അദ്ദേഹത്തെ കണ്ട് ഒരു സ്ത്രീ അടുത്തേക്കോടി വന്നിട്ട് പറഞ്ഞു ഞാൻ നിങ്ങളുടെ വലിയ ആരാധികയാണ് നിങ്ങൾ വരയ്ക്കുന്ന ചിത്രങ്ങൾ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ എനിക്ക് വേണ്ടി ഇപ്പൊ ചെറിയൊരു ചിത്രം വരച്ചുതരാമോ പിക്കാസോ പറഞ്ഞു ഞാൻ ഒരു സ്ഥലം വരെ അര്ജന്റായി പോയിക്കൊണ്ടിരിക്കുകയാണ് മാത്രമല്ല എൻറെ കയ്യിൽ പെയിൻറ് ഒന്നും തന്നെ ഇല്ല പക്ഷേ നീ ഒന്നു കൂടി നിർബന്ധിച്ചപ്പോൾ പോക്കറ്റിൽനിന്ന് ഒരു പേന എടുത്തിട്ട് ഒരു പേപ്പറിൽ ഒരു മിനിറ്റ് കൊണ്ട് ആദ്യ മനോഹരമായ ചിത്രം വരച്ചു കൊടുത്തു എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു വളരെ വിലകൂടിയ ചിത്രമാണിത് നിങ്ങൾ ഇത് സൂക്ഷിച്ചുവയ്ക്കണം. ആ സ്ത്രീ പിക്കാസോയുടെ നന്ദി പറഞ്ഞ് വീട്ടിലേക്ക് മടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ ചിത്രത്തിൽ എന്ത് വില കിട്ടും എന്ന് അറിയാനുള്ള കൗതുകത്തോടെ കൂടി വിൽക്കാൻ വേണ്ടി ശ്രമിച്ചു പിക്കാസോയുടെ ചിത്രമായതിനാൽ തന്നെ വാങ്ങി കൊണ്ടു പോകും ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും പികസോയെ കാണാനിടയായി ആ സ്ത്രീ ഇപ്രകാരം പറഞ്ഞു എന്നെ അങ്ങയുടെ ശിഷ്യൻ ആക്കണം ചുരുങ്ങിയ ഒരു മിനിറ്റ് കൊണ്ട് വളരെ നിസ്സാരമായി വരച്ച ചിത്രത്തിന് ഇത്രയും വിലകിട്ടുമെകിൽ ഞാനും ഒരു ചിത്രകാരിയായി എനിക്കും വളരെ സമ്പാദിക്കാ മല്ലോ അവരുടെ വാക്കുകൾ കേട്ടപ്പോൾ ഇക്കാസ് ഇപ്രകാരം മറുപടി പറഞ്ഞു:
ഞാൻ ഒരു മിനിറ്റ് കൊണ്ട് വരച്ചു തന്ന ചിത്രം ഉണ്ടല്ലോ അതിനു പിന്നിൽ 30 വർഷത്തെ കഠിനാധ്വാനം ഉണ്ട് ഇതിൽ നിന്നും നമ്മൾ ചിന്തിക്കേണ്ട ഒരുപാടുണ്ട്. ജീവിതത്തിൽ നമ്മൾ ഇതുപോലെ ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച ഒരുപാട് പ്രതിഭകളെ കണ്ടുമുട്ടാറുണ്ട് പക്ഷേ പലരും അവർ ആ നിലയിലെത്താൻ വേണ്ടി കഷ്ടപ്പെട്ട് കഷ്ടപ്പാടുകൾ കുറിച്ച് ചിന്തിക്കാതെ ഇതൊക്കെ വളരെ നിസ്സാര ആരെക്കൊണ്ടും സാധിക്കും എന്നുള്ള രീതിയിൽ വളരെ നിസാര വൽക്കരിക്കാൻ ആണ് പതിവ് നിരന്തരം പരാജയപ്പെട്ട മറ്റുള്ളവരുടെ പരിഹാസങ്ങൾ നേരിട്ട് കഷ്ടപ്പാടുകളെയും വെല്ലുവിളികളെയും മറികടന്ന് ഓരോരുത്തരും ഒരു നല്ലൊരു നിലയിൽ എത്തിച്ചേർന്നത്. അതുകൊണ്ട് ആരുടെയും കഷ്ടപ്പാടുകൾ നിസ്സാര വൽക്കരിക്കുന്ന ഒരു വാക്കോ പ്രവർത്തിയോ നമ്മുടെ അടുത്ത് ഉണ്ടാവാൻ വേണ്ടി പാടില്ല.