സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. ഇന്നലെ സ്വർ‌ണവില നാല് മാസത്തെ ഏറ്റവും കുറ‍ഞ്ഞനിരക്കിലായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,120 രൂപയാണ്.ഒരു പവൻ സ്വർണത്തിന് ഇന്നലെ 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 36,800 രൂപയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,640 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,835 രൂപയാണ്.

Verified by MonsterInsights