സംസ്ഥാന സ്കൂൾ കലോത്സവം: “കൊട്ടും വരയും ” ശനിയാഴ്ച (ഡിസംബർ 10) ബീച്ചിൽ

സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കൊട്ടും വരയും ” പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഡിസംബർ 10) വൈകിട്ട് 5.30 ന് 61 പ്രാവുകളെ പറത്തി കൊണ്ട് പൊതുമരാമത്ത് വകുപ്പ്മന്ത്രി പി. എ മുഹമ്മദ് റിയാസ് കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം നിർവഹിക്കും.

അറുപത്തിയൊന്നാം സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ 61 വിദ്യാർത്ഥികൾ ബലൂണുകളുമായി അണിനിരക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എം സച്ചിൻ ദേവ് എം എൽ എ ,തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ ഉൾപ്പടെയുള്ള 61 ജനപ്രതിനിധികൾ ചടങ്ങിൻ്റെ ഭാഗമാകും.

ചിത്രകാരന്മാരും വിദ്യാർത്ഥികളും പങ്കാളികളാകുന്ന പരിപാടിയിൽ ഓപ്പൺ ക്യാൻവാസ് തയ്യാറാക്കുന്നതിനൊപ്പം കലാ മണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളും അരങ്ങേറും. വിവിധ സബ്ബ് കമ്മിറ്റി ഭാരവാഹികളും വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ പി.എം മുഹമ്മദലി, ജോ. കൺവീനർ കെ.കെ ശ്രീഷു എന്നിവർ അറിയിച്ചു.

Verified by MonsterInsights