സംസ്ഥാനത്ത് ആശ്വാസ മഴ; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നലെ രാത്രിയോടെ മിക്ക ജില്ലകളിലും മഴ ലഭിച്ചു. പരക്കെ മഴക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാ  വകുപ്പ് അറിയിച്ചു.12 ജില്ലകളിൽ ഉയർന്ന താപനിലക്കുള്ള യെലോ അലർട്ടും , തിരുവനന്തപുരം തൃശൂർ കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗമുന്നറിയിപ്പും നിലവിലുണ്ട്. ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 1.6 മീറ്റർ വരെ ഉയരമുള്ള തിരകൾക്കും 

കടലേറ്റത്തിനും ഇടയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. തീരത്ത് താമസിക്കുന്നവരും മല്‍സ്യതൊഴിലാളികളും പ്രത്യേകം ശ്രദ്ധ പുലർത്തണം. 





അതേസമയം, കനത്ത കാറ്റിലും മഴയിലും വൈദ്യുതിബന്ധം തകരാറിലായതിനെ തുടര്‍ന്ന് രണ്ടരമണിക്കൂറിലേറെ ട്രെയിന്‍ഗതാഗതം താറുമാറായി. ഇന്നല‌െ വൈകിട്ട് ആറരയോടെ ഇടപ്പള്ളിക്ക് സമീപം ട്രാക്കിലേക്കും വൈദ്യുതി കമ്പിയിലേക്കും മരം ഒടിഞ്ഞ്് വീണു. തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കുമുള്ള 


ട്രെയിനുകള്‍ വിവിധയിടങ്ങളിലായി പിടിച്ചിട്ടു. ജനശതാബ്ദി എക്സ്പ്രസ് ഇടപ്പള്ളിയിലും നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കളമശേരിയിലും മണിക്കൂറുകളോളമാണ് പിടിച്ചിട്ടത്. രാത്രി 10 മണിയോടെയാണ് പിടിച്ചിട്ട ട്രെയിനുകളുടെ യാത്ര പുനരാരംഭിച്ചത്. ഡീസല്‍ എഞ്ചിന്‍റെ സഹായത്തോടെ ട്രെയിന്‍ മറ്റ് സ്റ്റേഷനുകളിലെത്തിച്ച ശേഷമാണ് യാത്ര തുടരാനായത്.






Verified by MonsterInsights