ഉഷ്ണതരംഗവും കൊടുംചൂടും കാരണം സംസ്ഥാനത്ത് 257 കോടിയുടെ കൃഷിനാശം. 60,000 കർഷകർക്കാണ് നഷ്ടമുണ്ടായത് .
കേന്ദ്ര സഹായം തേടി ഉദ്യോഗസ്ഥ സംഘത്തെ ഡൽഹിയിലേക്ക് അയക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. വരൾച്ച ബാധിതമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും മന്ത്രി പി.പ്രസാദ് ആവശ്യപ്പെട്ടു.
സമീപകാലത്തെ ഏറ്റവും കടുത്ത ചൂടാണ് ഇത്തവണ കേരളത്തിലുണ്ടായത് . ഉഷ്ണതരംഗത്തിലും കൊടും വേനലിലും ഇത്തവണ 257 കോടിയുടെ കൃഷി നാശം ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട് ‘ സഹായം തേടി കേന്ദ്രത്തെ സമീപിക്കാനാണ്.
സർക്കാർ തീരുമാനം.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ മന്ത്രിതല ഇടപെടൽ സാധ്യമല്ലാത്തതിനാൽ ഉദ്യോഗസ്ഥ സംഘത്തെ ഡൽഹിയിലേക്ക് അയക്കും.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും നടത്തിയ പരിശോധനയിൽ നെല്ലിൻ്റെയും മറ്റ് കാർഷിക വിളകളുടെയും ഉൽപാദനംഇത്തവണ വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി. കീടബാധയും വർധിച്ചു. ഇടുക്കി, വയനാട്, പാലക്കാട് മേഖലകളിലാണ്സാഹചര്യത്തിൻ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാനു മാനദണ്ഡങ്ങൾ മാറ്റണമെന്ന് സംസ്ഥാന സർക്കാർ
ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി അറിയിച്ചു കൃഷിനാശമുണ്ടായ ചില മേഖലകൾ വരൾച്ച ബാധിതമായി പ്രഖ്യാപിക്കാൻ
കൃഷി വകുപ്പ് ശുപാർശ നൽകിയിട്ടുണ്ട്.