തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 564 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന ശക്തമായി തുടരുന്നതാണ്.
ജനുവരി 9 മുതല്‍ 15 വരെ നടത്തിയ പരിശോധനകള്‍, പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചത്, നോട്ടീസ് നല്‍കിയത് എന്നിവ യഥാക്രമം
ജനുവരി 09 , 461 , 24 , 119
ജനുവരി 10 , 491 , 29 , 119
ജനുവരി 11 , 461 , 16 , 98
ജനുവരി 12 , 484 , 11 , 85
ജനുവരി 13 , 333 , 11 , 86
ജനുവരി 14 , 123 , 06 , 24
ജനുവരി 15 , 198 , 05 , 33
ആകെ , 2551 , 102 , 564