സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5130 രൂപയും പവന് 41,040 രൂപയുമായി.

ചൊവ്വാഴ്ചയും പവന് 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 41160 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5145 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില. തിങ്കളാഴ്ച വിലയിൽ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 41,280 രൂപയ്ക്കാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് 5160 രൂപയായിരുന്നു തിങ്കളാഴ്ച.

പുതുവർഷത്തിലെ ആദ്യ ദിനം മുതൽ 40000 രൂപയ്ക്ക് മുകളിൽ തുടരുകയാണ് സ്വർണവില. സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി രണ്ടിനായിരുന്നു. അന്ന് 40,360 രൂപയായിരുന്നു സ്വർണവില. എന്നാൽ പിന്നീട് ഒരാഴ്ച കൊണ്ട് സ്വർണവില പവന് 920 രൂപ വർധിക്കുകയായിരുന്നു.

Verified by MonsterInsights