കോഴിക്കോട്: കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചു. ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ് (TAVR), മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (MVR), പള്‍മണറി വാല്‍ റീപ്ലേസ്മെന്റ് (PVR) എന്നീ മൂന്ന് രീതിയിലുള്ള ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ രീതികളും ചെയ്യുന്ന വടക്കന്‍കേരളത്തിലെ ഏക കേന്ദ്രം മേയ്ത്ര ഹോസ്പിറ്റലാണ്.