സവാളയുണ്ടോ ? മുടിയിലെ നര കളയാന്‍ ഇനി മിനിട്ടുകള്‍ മാത്രം മതി.

ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുടിയിലെ നര. ചിലര്‍ മുടിയില്‍ കളര്‍ ചെയ്തും ഡൈ ചെയ്തും നരയെ ഒളിപ്പിക്കാറുണ്ട്. എന്നാല്‍ ചിലര്‍ അതും ചെയ്യാറില്ല. അത്തരത്തില്‍ നര കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് മുടി കറുപ്പിക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരാം.

ഇതിനായി രണ്ടേ രണ്ടു ചേരുവകള്‍ മാത്രമാണ് വേണ്ടത്. ഇതിനായി സവാളയുടെ തൊലിയും കറ്റാര്‍ വാഴയുമാണ് വേണ്ടത്. സവാള മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ സള്‍ഫറാണ് ഗുണം നല്‍കുന്നത്. മുടി വളരാനും കൊഴിച്ചില്‍ നീക്കാനും മുടി നര ഒഴിവാക്കാനുമെല്ലാം ഏറെ ഗുണകരമാണ് ഇത്.

ഉള്ളിയില്‍ ധാരാളമായി സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തന്മൂലം മുടിയുടെ വളര്‍ച്ച കൂടുതല്‍ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന താരന്‍ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യും.

 

ഇത് തയ്യാറാക്കാന്‍ വേണ്ടത് സവാളയുടെ തൊലിയാണ്. സവാള തൊലി ഒരു ചീനച്ചട്ടിയില്‍ ഇട്ട് നല്ലതു പോലെ ചൂടാക്കുക. ഇത് നല്ല കറുത്ത നിറമാകുന്നത് വരെ ചൂടാക്കണം. ഇത് നല്ലതു പോലെ പൊടിയ്ക്കണം. മിക്സിയില്‍ ഇതിട്ട് പൊടിച്ചെടുക്കാം. മുടിയുടെ അളവിന് അനുസരിച്ച് ഇത് എടുക്കാം. ഇത് പൊടിച്ച് നല്ല കറുത്ത കരി രൂപത്തിലാക്കാം. ഇതിലേയ്ക്ക് കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്തിളക്കാം. ഇത് പേസ്റ്റ് രൂപത്തില്‍,അതായത് ഡൈ രൂപത്തില്‍ ആക്കിയെടുക്കുക.

ഇത് മുടിയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിയ്ക്കാം. ശിരോചര്‍മത്തില്‍ ആയാലും യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത സ്വാഭാവിക ഡൈ ആണിത്. ഇത് മുടിയില്‍ തേച്ച് പിടിപ്പിയ്ക്കുക. ഒന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകാം. ഇതിനായി ഷാംപൂവോ സോപ്പോ വേണ്ട. അത്യാവശ്യമെങ്കില്‍ മാത്രം അല്‍പം ഹെര്‍ബല്‍ ഷാംപൂവോ മറ്റോ ഉപയോഗിയ്ക

 

Verified by MonsterInsights