രാജ്യത്തെ വിവിധ ബാങ്കുകളിലായി നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. എസ്ബി ഐ, കാനറാ ബാങ്ക്, എച്ച്ഡിഎഫ്‌സി, യൂക്കോ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നത്. ജനുവരി മാസത്തില്‍ തന്നെ റിക്രൂട്ട്‌മെന്റ് നടപടികള്‍ അവസാനിക്കും. ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വായിച്ച് അപേക്ഷ നല്‍കുക.
എച്ച്ഡിഎഫ്‌സി
റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 500 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാത്രമല്ല സെയില്‍സില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയവും വേണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 7. https://ibpsonline.ibps.in/hdfcrmaug24
കനറാ ബാങ്ക്
സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പ്രോഗ്രാമിന് കീഴില്‍ വിവിധ വിഭാഗങ്ങളിലായി കാനറാ ബാങ്കില്‍ 60 ഒഴിവുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 24 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കുമായി www.canarabank.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
യൂക്കോ ബാങ്ക്
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (25), ഐടി ഓഫിസര്‍ ( 21 ), റിസ്‌ക് ഓഫിസര്‍ (10) സെക്യൂരിറ്റി ഓഫിസര്‍ (8), ഇക്കണോമിസ്റ്റ് (2), ഫയര്‍ സേഫ്റ്റി ഓഫിസര്‍ (2) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 20 ആണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കുമായി www.ucobank.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍മാരെയാണ് നിയമിക്കുന്നത്. 150 ഒഴിവുകളിലേക്കാണ് നിയമനം. ട്രേഡ് ഫിനാന്‍സ് ഓഫിസര്‍ തസ്തികയിലാണ് ഒഴിവ്. മുന്‍പരിചയമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാകും നിയമനം. ജനുവരി 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. വിശദവിവരങ്ങള്‍ക്ക് www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.