സ്കൂൾ വാർഷിക പരീക്ഷകൾ ഈമാസം 24ന്​ തുടങ്ങും.

ഈ വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ ഫെബ്രുവരി 24ന് തുടങ്ങുന്ന രീതിയിൽ ക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു.

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകളും മാർച്ചിൽ നടക്കുന്ന സാഹചര്യത്തിലാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ പതിവിലും നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 24, 25, 27, 28, മാർച്ച് ആറ്, 20, 25 തീയതികളിൽ നടത്തും. ഹൈസ്കൂളിനോട് ചേർന്നുള്ള യു.പി ക്ലാസുകളിൽ (അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകൾ) ഫെബ്രുവരി 27, 28, മാർച്ച് ഒന്ന്, 11, 15, 18, 22, 27 തീയതികളിലായിരിക്കും പരീക്ഷകൾ. ഇതേ സ്കൂളുകളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ഫെബ്രുവരി 28, മാർച്ച് ഒന്ന്, 11, 18, 27 തീയതികളിലായിരിക്കും പരീക്ഷ. തനിച്ചുള്ള യു.പി സ്കൂളുകളിൽ മാർച്ച് 18, 19, 20, 21, 24, 25, 26, 27 തീയതികളിലും എൽ.പി ക്ലാസുകളിൽ മാർച്ച് 21, 24, 25, 26, 27 തീയതികളിലുമായിരിക്കും പരീക്ഷ.

Verified by MonsterInsights