മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,000ന് താഴെയെത്തി. സെന്‍സെക്‌സ് 500 പോയന്റ് താഴ്ന്ന് 56,528ലും നിഫ്റ്റി 131 പോയന്റ് നഷ്ടത്തില്‍ 16,970ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ഐടി, മെറ്റല്‍ തുടങ്ങിയവയാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.