രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കുന്നില്ലേ ? ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്ല ഉറക്കത്തിന് നിങ്ങളെ സഹായിക്കും

രാത്രിയില്‍ ഉറക്കമില്ലായ്മ എന്നത് ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണം എന്നപോലെ നല്ല ഉറക്കവും അനിവാര്യമാണ്.  ഉറക്കക്കുറവ് മൂലം പല തരത്തിലുള്ള രോഗങ്ങളും നേരിടേണ്ടിവന്നേക്കാം. നല്ല ഉറക്കം തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നു. കൂടാതെ പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.ഉറക്കമില്ലായ്മ അമിതവണ്ണം, ഡിമെന്‍ഷ്യ തുടങ്ങിയ ഗുരുതരമായ രോഗങ്ങളിലേക്കും നയിച്ചേക്കാം. ഒരു വ്യക്തി രാത്രി 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിച്ചാല്‍ നല്ല ഉറക്കം കിട്ടുന്ന ചില ഭക്ഷണങ്ങള്‍ അറിയാം 

നട്സ്-നട്ട്സ് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. പല തരത്തിലുള്ള അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ കാണപ്പെടുന്നു. ഇവ പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.മെലറ്റോണിന്റെ നല്ല ഉറവിടമായതിനാല്‍ നട്ട്‌സ് കഴിക്കുന്നത് ഉറക്കത്തിന് സഹായിക്കും. 

അരി / ചോറ് – അരിയില്‍ നാരുകള്‍, പോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇവകൂടാതെ അരിയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചോറ് കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

ചെറി- ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനങ്ങളെ നിിയന്ത്രിക്കാന്‍ സഹായിക്കുന്ന മെലറ്റോണിന്‍ ചെറികളില്‍ ധാരാളമുണ്ട്.ഉറങ്ങുന്നതിനുമുമ്പ് ചെറി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായകമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ചെറി ജ്യൂസായും കുടിക്കാവുന്നതാണ്.  ഫ്രഷ് ചെറി ലഭ്യമല്ലെങ്കില്‍ ഫ്രോസണ്‍ ചെറി കഴിക്കാവുന്നതാണ്. 

പാല്‍-രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ഉറക്കത്തിന് വളരെ ഗുണം ചെയ്യും.പാലില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, സെറോടോണിന്‍ എന്നിവ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.

Verified by MonsterInsights