സൂചികകൾ വീണ്ടും താഴേയ്ക്ക്: സെൻസെക്സിൽ തകർച്ച 732 പോയന്റ്, നിഫ്റ്റി 16,500ന് താഴെ

റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ വിപണി കനത്ത സമ്മർദത്തിൽ. വ്യാപാര മാസത്തിന്റെ അവസാനത്തെയും വ്യാപാര ആഴ്ചയുടെ ആദ്യത്തെയും ദിനത്തിൽ നിഫ്റ്റി 16,500ന് താഴെയെത്തി.

സൺ ഫാർമ, ടൈറ്റാൻ, എൽആൻഡ്ടി, ഐടിസി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, റിലയൻസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. റഷ്യ യുക്രൈനെ ആക്രമിച്ച ദിവസം 2700ലേറെ പോയന്റ് സെൻസെക്സ് തകർച്ചനേരിട്ടെങ്കിലും അടുത്തദിവസംതന്നെ 1,300ലേറെ പോയന്റ് തിരിച്ചുപടിക്കുകയും ചെയ്തിരുന്നു.

വ്യത്യസ്ത ആഗോള കാരണങ്ങൾ നിലനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും വിപണിയിൽ കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നെഗറ്റീവ് സോണിലാണ്. സൂചികകൾ ഒരുശതമാനവീതം താഴ്ന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights