സോയയിലുണ്ട് അതിശയിപ്പിക്കും ആരോഗ്യഗുണങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പയർ വർഗമാണ് സോയാബീൻ. ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ സോയാബീൻ കൃഷി ചെയ്യാനും എളുപ്പമാണ്. ഒരു എണ്ണക്കുരു കൂടിയാണിത്. സോയ പാൽ, ടെക്സ്ചർ ചെയ്ത പച്ചക്കറി പ്രോട്ടീൻ, സോയാ ചങ്ക്സ് തുടങ്ങിയ രൂപങ്ങളിലാണ് ഈ പയറുവർഗം കൂടുതലായി ഉപയോഗിക്കുന്നത്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ സോയ ഉൽപന്നങ്ങളെ സസ്യാഹാരികൾക്ക് അനുയോജ്യമായ പ്രോട്ടീൻ സ്രോതസ്സാക്കി മാറ്റുന്നു. 

  > മെറ്റബോളിസം ഉയർത്തുന്നു

സോയാബീൻ പ്രോട്ടീന്റെ ഒരു പ്രധാന സ്രോതസ്സാണ്. . സോയാബീനിൽ നിന്നുള്ള പ്രോട്ടീനുകൾ ശരിയായ ആരോഗ്യവും കോശ വളർച്ചയും ഉറപ്പാക്കുന്നു. ശുദ്ധ സസ്യാഹാരികൾക്ക് ആവശ്യത്തിനു പ്രോട്ടീൻ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. റെഡ് മീറ്റ്, ചിക്കൻ, മുട്ട, പാൽ ഉൽപന്നങ്ങൾ, മത്സ്യം എന്നിവയ്ക്ക് സമാനമായ പ്രോട്ടീനുകൾ സോയാബീനിൽ നിന്നു ലഭിക്കും. അതുകൊണ്ടുതന്നെ വെജിറ്റേറിയൻസിന്റെ മീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.

  > ആരോഗ്യകരമായ ശരീരഭാരം

അമിതഭക്ഷണം ഇല്ലാതാക്കാൻ സോയാബീനും സോയ അധിഷ്ഠിത ഉൽപന്നങ്ങൾക്കും കഴിയും. സോയാബീൻ നല്ല അളവിൽ നാരുകളും പ്രോട്ടീനും നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടാൻ ആഗ്രഹിക്കുന്നവർക്കും സോയാബീൻ പ്രയോജനകരമാണ്.  

 > കാൻസർ പ്രതിരോധത്തിന്

സോയാബീനിലെ ആന്റിഓക്സിഡന്റുകൾ വിവിധതരം കാൻസറുകളെ പ്രതിരോധിക്കാൻ സഹായകമാണ്. സെല്ലുലാർ മെറ്റബോളിസത്തിന്റെ അപകടകരമായ ഉപോൽപന്നങ്ങളായ ഫ്രീ റാഡിക്കലുകളെ ആന്റിഓക്സിഡന്റുകൾ നിർവീര്യമാക്കുന്നു. ഈ ഫീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളെ മാരകമായ കാൻസർ കോശങ്ങളായി പരിവർത്തനം ചെയ്യാൻ സഹായിക്കുന്നത്. 

afjo ad

  > ഹൃദയാരോഗ്യം വർധിപ്പിക്കുന്നു

ശരീരത്തിലെ മൊത്തം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പിന്റെ ഉറവിടമാണ് സോയാബീൻ. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാൻ ഇതു സഹായിക്കുന്നു. കൂടാതെ, ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫാറ്റി ആസിഡുകളിൽ പെട്ട ലിനോലെയിക് ആസിഡും ലിനോലെനിക് ആസിഡും സോയാബീനിലുണ്ട്. ഇവ ശരീരത്തിലെ പേശികളുടെ സുഗമമായ പ്രവർത്തനത്തെ നിയന്ത്രിക്കുകയും രക്തസമ്മർദം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

  > ദഹനം വർധിപ്പിക്കും

പല ആളുകളുടെയും ഭക്ഷണത്തിൽ ഇല്ലാത്ത ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്നാണ് സോയാബീനിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഫൈബർ. ആരോഗ്യമുള്ള ശരീരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഫൈബർ, പ്രത്യേകിച്ച് ദഹനവ്യവസ്ഥയുടെ കാര്യത്തിൽ.

  > എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

സോയാബീനിൽ ഉയർന്ന വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യം, മഗ്നീഷ്യം, ചെമ്പ്, സെലിനിയം, സിങ്ക് എന്നിവയുടെ അളവ് ശരീരത്തിലെ വിവിധ പ്രക്രിയകൾക്കു വളരെ പ്രധാനമാണ്; പ്രത്യേകിച്ച് എല്ലുകൾക്ക്. ഓസ്റ്റിയോട്രോപിക് പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഘടകങ്ങളെല്ലാം അത്യന്താപേക്ഷിതമാണ്. ഇത് പുതിയ അസ്ഥികൾ വളരാൻ അനുവദിക്കുകയും അസ്ഥികളുടെ രോഗശമന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പ്രായമാകുമ്പോൾ സാധാരണയായി ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾക്ക് സോയാബീൻ കഴിക്കുന്നത് ദീർഘകാല പരിഹാരമാണ്.

  > ജനന വൈകല്യങ്ങൾ തടയുന്നു

സോയാബീനിലെ ഉയർന്ന അളവിലുള്ള വൈറ്റമിൻ ബി കോംപ്ലക്സും ഫോളിക് ആസിഡും ഗർഭിണികൾക്ക് വളരെ പ്രധാനമാണ്. ഫോളിക് ആസിഡ് ശിശുക്കളിലെ ന്യൂറൽ ട്യൂബ് തകരാറുകൾ തടയുന്നു.

  > രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

ചെമ്പും ഇരുമ്പും സോയാബീനിൽ ധാരാളമായി കാണപ്പെടുന്ന രണ്ട് ധാതുക്കളാണ്. ഇവ രണ്ടും ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് അത്യന്താപേക്ഷിതമാണ്. വിളർച്ച പോലുള്ള അപകടകരമായ അവസ്ഥകളും ഒഴിവാക്കുന്നു.

  > പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഫലപ്രദമായ മാർഗമാണ് സോയാബീൻ. അത് ശരീരത്തിലെ ഇൻസുലിൻ റിസപ്റ്ററുകൾ വർധിപ്പിക്കുകയും അതുവഴി രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights