എസ്​ എസ്​ എൽ സി പരീക്ഷ മാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ.

 സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) പൊതു പരീക്ഷകളുടെ  തീയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  പ്രഖ്യാപിച്ചു. എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെയായിരിക്കും.
മാർച്ച് 21 മുതൽ 25 വരെ എസ്എസ്എൽസിയുടെ മോഡൽ പരീക്ഷ നടക്കും. ഹയർസെക്കന്‍ററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും.

എസ് എസ് എൽ സി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെയും ഹയർസെക്കന്‍ററി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയും നടക്കും.

ഫോക്കസ് ഏരിയയും വിശദമായ ടൈംടേബിളും  പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാരണം ക്ലാസുകൾ വൈകിയതിനാൽ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.

ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ള പാഠഭാഗങ്ങളിലെ 60 ശതമാനം ഭാഗത്തുനിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുകയെന്നാണ് വിവരം. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ വൈകി തുടങ്ങിയതിനാലാണ് മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്താതെ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights