കേന്ദ്ര സർക്കാരിന് കീഴിൽ സുപ്രീം കോടതിയിൽ ജോലി നേടാൻ അവസരം. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ- ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാവും. ആകെ 241 ഒഴിവുകളാണുള്ളത്. കേന്ദ്ര സർവീസിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈയവസരം പാഴാക്കരുത്. താൽപര്യമുള്ളവർക്ക് ഒാൺലൈനായി മാർച്ച് 8 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ്. ആകെ 241 ഒഴിവുകൾ.
Advt No: F.6/2025-SC (RC)
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 70,040 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി
18 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത സർവകലാശാല ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം. കമ്പ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലീഷ് ടൈപ്പിങ് ഒരു മിനുട്ടിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യാൻ സാധിക്കണം. ടെെപ്പിങ് പരിജ്ഞാനം അളക്കുന്നതിന് നടത്തുന്ന പരീക്ഷയിൽ വിജയിക്കണം.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടൻമാർ എന്നിവർക്ക് 250 രൂപ. ജനറൽ, ഒബിസി, വിഭാഗക്കാർക്ക് 1000 രൂപയും ഓൺലൈനായി അടയ്ക്കണം.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. വിശദ വിവരങ്ങൾ വെബ്സെെറ്റിൽ ലഭ്യമാണ്.
