കാസര്‍ഗോഡ് ജില്ലയിലെ പെരിയയിൽ സ്ഥിതി ചെയ്യുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കേന്ദ്ര സർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
4 വർഷം കൊണ്ട് ഡിഗ്രിയും ബി.എഡും ഒന്നിച്ച് പൂർത്തിയാക്കാവുന്ന രീതിയിലാണ് ഈ ട്രിപ്പിൾ മെയിൻ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. നാംകണ്ടു പരിചയിച്ച രണ്ടു വർഷ ബി.എഡ് കോഴ്സിൽ നിന്നും വ്യത്യസ്തമായി അധ്യാപക അഭിരുചിയും പഠിക്കുന്ന വിഷയങ്ങളിലുള്ള വൈദഗ്ധ്യവും കൂടുതൽ ഉണ്ടാകത്തക്ക രീതിയിലാണ്, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചുള്ള ഈ മാറ്റം.
കുറഞ്ഞ ചെലവിലുള്ള പഠനവും പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണവും വിവിധ സാംസ്കാരിക പൈതൃകമുള്ള സഹപാഠികളുമായുള്ള സമ്പർക്കവും ഇവിടുത്തെ പ്രത്യേകതകളാണ്. ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ (CUET-UG) അടിസ്ഥാനത്തിലാണ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം.കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. ഇവക്ക് പുറമേ പയ്യന്നൂർ, അങ്കമാലി, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്.