ടീച്ചറാകണോ? കാസർഗോഡ് പെരിയയിലെ കേന്ദ്ര സർവകലാശാലയില്‍ ബി.എഡിനു ചേരാം

കാസര്‍ഗോഡ് ജില്ലയിലെ പെരിയയിൽ സ്ഥിതി ചെയ്യുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കേന്ദ്ര സർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമുകളിലേക്ക്  ഇപ്പോൾ അപേക്ഷിക്കാം.

4 വർഷം കൊണ്ട് ഡിഗ്രിയും ബി.എഡും  ഒന്നിച്ച് പൂർത്തിയാക്കാവുന്ന രീതിയിലാണ് ഈ ട്രിപ്പിൾ മെയിൻ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. നാംകണ്ടു പരിചയിച്ച രണ്ടു വർഷ ബി.എഡ് കോഴ്സിൽ നിന്നും വ്യത്യസ്തമായി അധ്യാപക അഭിരുചിയും പഠിക്കുന്ന വിഷയങ്ങളിലുള്ള വൈദഗ്ധ്യവും കൂടുതൽ ഉണ്ടാകത്തക്ക രീതിയിലാണ്, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചുള്ള ഈ മാറ്റം.

കുറഞ്ഞ ചെലവിലുള്ള പഠനവും പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണവും വിവിധ സാംസ്കാരിക പൈതൃകമുള്ള സഹപാഠികളുമായുള്ള സമ്പർക്കവും ഇവിടുത്തെ പ്രത്യേകതകളാണ്. ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ (CUET-UG) അടിസ്ഥാനത്തിലാണ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം.കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. ഇവക്ക് പുറമേ പയ്യന്നൂർ, അങ്കമാലി, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്.

ഹയർ സെക്കണ്ടറി / തത്തുല്ല്യയോഗ്യത തലത്തിലെ ഏതെങ്കിലും സ്ട്രീമിൽ 50% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം. 09-02-2023 ന് 20 വയസ്സിൽ താഴെയുള്ളവരായിരിക്കണം, അപേക്ഷകർ .12-03-2023 ന് രാത്രി 9:30 വരെ ഓൺ ലൈൻ ആയി അപേക്ഷിക്കാനവസരമുണ്ട്. ഇതുകൂടാതെ അപേക്ഷയിൽ തെറ്റ് സംഭവിച്ചാൽ 15-03-2023 മുതൽ 18-03-2023 ന് 11 PM വരെ തിരുത്താനും അവസരമുണ്ട്.ഏതെങ്കിലും തരത്തിലുള്ള റിസർവേഷൻ അർഹിക്കുന്ന വ്യക്തിയാണെങ്കിൽ അവ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ അപേക്ഷ സമയത്ത് നൽകേണ്ടതാണ്.സർട്ടിഫിക്കറ്റുകൾക്ക് പകരമായി അഡ്മിഷൻ ഗൈഡ്ലൈനിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ നൽകിയാലും  മതി.

Verified by MonsterInsights