തടികൾക്കിടയിൽ ‘പ്രേത വിരലുകൾ’; ജനങ്ങളെ ഭയപ്പെടുത്തിയ ചിത്രം

പ്രകൃതിയിലുള്ള പല വസ്തുക്കളും നമ്മളെ വിസ്മയിപ്പിക്കാറും പേടിപ്പിക്കാറുമുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന പല കാര്യങ്ങളും പ്രകൃതിയിലുണ്ട്. അങ്ങനെയുള്ളൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പഴക്കമുള്ള മൃതദേഹത്തിന്റെ വിരലുകളെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണിത്.

ആദ്യ കാഴ്ച്ചയിൽ ഭീതിപ്പെടുത്തുന്ന ചിത്രം ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസർ സാമ്രാട്ട് ഗൗഡയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. യഥാർത്ഥത്തിൽ ഇതൊരു ഫംഗസാണ്. സൈലേറിയ പോളിമോർഫ എന്ന ഗണത്തിൽപ്പെടുന്ന ഫംഗസാണിവയെന്നും സാമ്രാട്ട് ഗൗഡ ട്വിറ്ററിൽ കുറിച്ചു.  

 

കറുത്ത ചാരനിറത്തിലുള്ള നീലകലർന്ന നിറമായതിനാൽ പഴക്കം ചെയ്ത മൃതദേഹം പോലെ തോന്നും. ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേർ പ്രതികരിച്ച് എത്തി. ഭയപ്പെടുത്തുന്ന ചിത്രമെന്നാണ് കൂടുതൽ പേരും പ്രതികരിച്ചിരിക്കുന്നത്. ചിലർ ഫംഗസാണ് ഇതെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുറിച്ചു. 

Verified by MonsterInsights