തണുപ്പ് വർധിക്കുന്നത്. പുൽമൈതാനങ്ങളിലും വാഹനങ്ങളുടെ മുകളിലും ഉറഞ്ഞ നിലയിൽ മഞ്ഞു കാണാം. നഗരത്തിൽ പുലർച്ചെ തീ കത്തിച്ച് കായുന്നവരെ കാണാം. ജനുവരിയിൽ ആരംഭിച്ചിരുന്ന തണുപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു. വീണ്ടും രണ്ട് ദിവസമായി തണുപ്പ് വർധിച്ചു. മഞ്ഞുകാലത്ത് കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. മഞ്ഞു വീണ് ചായത്തോട്ടങ്ങളും പച്ചക്കറി കൃഷിയും ഉണങ്ങി പോകും. മഞ്ഞ് വീഴ്ച വർധിച്ചാൽ വേനലിന്റെ കാഠിന്യവും വർധിക്കും. മഞ്ഞു വീഴ്ച ആസ്വദിക്കുന്നതിനായി സഞ്ചാരികളും എത്തുന്നുണ്ട്.