താനൂരിലേത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം സംസ്ഥാനത്ത് ആദ്യമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ചോദിച്ചു. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
താനൂരിലേത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയതെങ്ങനെയെന്നും ആരാഞ്ഞു.
തട്ടേക്കാട്, ഇടുക്കി, തേക്കടി എല്ലാം മറക്കുന്നു, ആരും ഒന്നും പഠിക്കുന്നില്ല. അധിക്കാരികൾ കണ്ണ് അsയ്ക്കുകയാണ് ഓരോ അപകടം കഴിയുമ്പോൾ. എവിടെയാണ് അധികാരികൾ. എന്തിന് കണ്ണ് അടയ്ക്കുന്നു. ഇനി അവർത്തിക്കാൻ അനുവദിക്കില്ല. നഷ്ട പരിഹാരം നൽകുന്നത് മാത്രമല്ല ചെയ്യേണ്ടത്.അപകടങ്ങൾ ആവർത്തിക്കുന്നതിൽ സർക്കാരിനേയും അധികാരികളെയും രൂക്ഷമായി വിമർശിച്ച് കോടതി. താനൂർ മുനിസിപ്പാലിറ്റിക്ക് നിരവധി ഉത്തരവാദിത്വമുണ്ട്. പല ചോദ്യങ്ങൾക്കും മുനിസിപ്പാലിറ്റി മറുപടി പറയേണ്ടി വരും. ചീഫ് സെക്രട്ടറി, കളക്ടർ എന്നിവരെ എതിർകക്ഷികളാക്കി. ജില്ല കളക്ടർ 12-ആം തീയതി കക്കം റിപ്പോർട്ട് നൽകണം. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ താനൂർ ജനങ്ങളെ കോടതി അഭിനന്ദിച്ചു.
മുമ്പും ഇത്തരത്തിലുണ്ടായ സംഭവങ്ങളിൽ നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാം മറക്കുന്നു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് 12-ാം തീയതി വീണ്ടും പരിഗണിക്കും.