കൊച്ചി: ജീര്‍ണ്ണാവസ്ഥയിലായ തേവര വെണ്ടുരുത്തി പഴയ പാലം പുനരുദ്ധരിച്ച് ഫുഡ് സ്ട്രീറ്റ് നിര്‍മ്മിക്കാന്‍ ടൂറിസം വകുപ്പിന്റെ തീരുമാനം. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതോടെ കൊച്ചിയിലെ ഭക്ഷണ വിഭവങ്ങള്‍ കായലിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ട് ആസ്വദിക്കാവുന്ന സ്ഥലമായി പാലംവെണ്ടുരുത്തി മാറുമെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.