യുടിഐ
മൊബൈൽ ടോയ്‌ലെറ്റിൽ കൊണ്ടുപോകുന്നത് യൂറിനറി ട്രാക്ട് ഇൻഫെക്ഷന് കാരണമാകും. ടോയ്‌ലെറ്റിൽ മൊബൈൽ കാരണം അധിക സമയം ചെലവഴിക്കുന്നതാണ് അണുബാധയ്ക്ക കാരണമാകുന്നത്.
ടോയ്‌ലെറ്റിൽ എല്ലായിടത്തും അണുക്കളുണ്ട്. ടോയ്‌ലെറ്റ് സീറ്റിൽ, ടിഷ്യൂ പേപ്പറിൽ, വാതിൽ പിടിയിൽ വരെ. അതുകൊണ്ട് തന്നെ മബൈൽ ടോയ്‌ലെറ്റിൽ കൊണ്ടുപോകുന്നത് ടോയ്‌ലെറ്റിലെ അണുക്കൽ മൊബൈലിൽ ആകുന്നതിനും കാരണമാകും. ഈ മൊബൈൽ മറ്റാരെങ്കിലും ഉപയോഗിച്ചാൽ അവരിലേക്കും അണുക്കൾ പടരും.
മലബന്ധം
ടോയ്‌ലെറ്റിൽ മൊബൈൽ കൊണ്ടുപോകുന്നത് മലബന്ധത്തിന് കാരണമാകും. മലവിസർജനത്തിന്റെ സ്വാഭാവിക പ്രക്രിയയെ ഇത് തടസപ്പെടുത്തും.
ഗുഹ്യഭാഗത്തെ ഞരമ്പുകൾക്കുണ്ടാകുന്ന വീക്കമാണ് ഹെമറോയിഡ്. ഇവയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. രക്തം വമിക്കാനുള്ള സാധ്യതയുമുണ്ട്. ടോയ്‌ലെറ്റിൽ 30 മിനിറ്റലിധകം ചെലവഴിക്കുന്നത് ഹെമറോയിഡുകൾക്ക് കാരണമാകും.
പിരിമുറുക്കം
ഈ തിരക്കുള്ള ജീവിതത്തിൽ ഒരുപക്ഷേ ടോയ്‌ലെറ്റിൽ പോകുമ്പോൾ മാത്രമായിരിക്കാം മൊബൈൽ ഫോണിന്റേയോ മറ്റോ ശല്യങ്ങളൊന്നുമില്ലാതെ നാം സ്വസ്ഥമായി ഇരിക്കുന്നത്. ഈ സമയം കൂടിയാണ് ടോയ്‌ലെറ്റിലെ മൊബൈൽ ഉപയോഗം അപഹരിക്കുന്നത്. ഇത് നിങ്ങളെ വലിയ പിരിമുറുക്കത്തിലേക്ക് നയിക്കും.