ടൂറിസം വകുപ്പില്‍ ജോലി നേടാന്‍ അവസരം; 24,000 ശമ്പളം; യോഗ്യത ഇങ്ങനെ

കേരള സര്‍ക്കാര്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഓഫീസിലേക്കാണ് നിയമനം. താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 18 വരെ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്)ല്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഇന്‍ ടൂറിസം മാനേജ്‌മെന്റ്, ഫാക്കല്‍റ്റി കോ- ഓര്‍ഡിനേറ്റര്‍ ഫോര്‍ ട്രെയിനിങ് എന്നീ തസ്തികകളില്‍ നിയമനം. 

യോഗ്യത

എം.ബി.എ/ എം.ടി.എ/ പിജി ടൂറിസം, കൂടാതെ ട്രെയിനിങ് അല്ലെങ്കില്‍ പ്രോജക്ട്- കോ ഓര്‍ഡിനേഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 

 

ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഏതെങ്കിലും കോഴ്‌സ് അഭികാമ്യം. 

പ്രായപരിധി

50 വയസ്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,000 രൂപ ശമ്പളമായി  ലഭിക്കും.

 അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ സഹിതമുള്ള വിശദാമായ അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തില്‍ 18ന് മുന്‍പായി അയക്കണം. 

സംശയങ്ങള്‍ക്ക്: 0471 2327707/ 2329468

Verified by MonsterInsights