യുഎഇയിൽ വിസാ, എൻട്രി പെർമിറ്റ് നിയമങ്ങളിൽ മാറ്റം; 180 ദിവസം വരെ കാലാവധിയുള്ള ഫാമിലി ഗ്രൂപ്പ് വിസകൾ നൽകും

യുഎഇയിൽ വിസ പുതുക്കുന്നതുമായും താമസവിസയുമായും (റസിഡൻസി വിസ) ബന്ധപ്പെട്ട് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിയും കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പതിനഞ്ച് പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചതായാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‍മാർട്ട് സേവനങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ.

പുതിയ മാറ്റങ്ങൾ 2023 ഫെബ്രുവരി ഒന്നു മുതൽ നടപ്പിലാക്കാൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും പുതിയ മാറ്റങ്ങൾ സഹായകരമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിസ റദ്ദാക്കുക, വിവരങ്ങളിൽ ഭേദഗതി വരുത്തുക തുടങ്ങി ഒട്ടേറെ സേവനങ്ങൾ വ്യക്തിഗത സ്മാർട്ട് അക്കൗണ്ട് മുഖേന ചെയ്യാനാകും.

നേരത്തെ, ഒരു വർഷം വരെ കാലാവധിയുള്ള താമസ വിസകൾ പുതുക്കാൻ അനുമതി നൽകിയിരുന്നു. ഇനി മുതൽ ആറ് മാസത്തിൽ താഴെ കാലാവധിയുള്ള വിസകൾ മാത്രമേ പുതുക്കാൻ സാധിക്കുകയുള്ളൂ. മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

  1. വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായിവീട്ടുകാരോടൊപ്പം എ‌ത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വിസ നൽകും. ഫാമിലിഗ്രൂപ്പ് വിസകൾക്ക് അപേക്ഷ നൽകുമ്പോൾ 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകളാണ് ലഭിക്കുക.
  2. 90 ദിവസത്തെ വിസ കൈവശമുള്ളവർക്ക് അത് 30 ദിവസത്തേക്കു പുതുക്കുന്നതിനായി വിസ എക്സ്റ്റൻഷൻ സേവനം വിപുലീകരിക്കും.
  3. ആറ് മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസകൾ (residency visas) പുതുക്കാനാകില്ല.
  4. പാസ്‌പോർട്ട് ഇഷ്യൂ ചെയ്യാനോ വിസ പുതുക്കാനോ വിസ മാറ്റാനോ അപേക്ഷിക്കുമ്പോൾ വിരലടയാളം നൽകേണ്ടതിനായി ഭിന്നശേഷിക്കാർ നേരിട്ടു ഹാജരാകേണ്ടതില്ല.
  5. എമിറേറ്റ്‌സ് ഐഡി ഇല്ലാത്ത ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) പൗരന്മാരുടെ അക്കൗണ്ടുകളിൽ വിസ ഡാറ്റ റദ്ദാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള സേവനങ്ങൾ ലഭ്യമാകും.
  6. ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ അക്കൗണ്ടുകളിൽ നിന്ന് 30 ദിവസത്തേക്കോ, 60 ദിവസത്തേക്കോ, 90 ദിവസത്തേക്കോ വിസിറ്റിംഗ് വിസ നീട്ടാം
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട് സെക്യൂരിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് പുതിയ സ്‍മാർട്ട് സേവനങ്ങൾ ലഭ്യമാവുക.

ടൂറിസ്റ്റുകൾക്കുള്ള ദീർഘ കാല വിസകൾ, പ്രൊഫഷണലുകൾക്കായി നവീകരിച്ച ഗ്രീൻ വിസ, വിപുലീകരിച്ച 10 വർഷത്തെ ഗോൾഡൻ വിസ തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾ‌പ്പെടുത്തി കഴിഞ്ഞ ഒക്ടോബർ മാസം യുഎഇയിലെ വിസ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഇതിനുശേഷവും നിരവധി മാറ്റങ്ങള്‍ പിന്നെയും ഉണ്ടായിട്ടുണ്ട്. വിസ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും വിസ തീയതി കഴിഞ്ഞാല്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനുള്ള ഗ്രേസ് പിരിഡും ഉള്‍പെടെ മറ്റ് പല മാറ്റങ്ങളും അടുത്തിടെ നടപ്പിലാക്കിയിരുന്നു.

Verified by MonsterInsights