യുഎഇയില്‍ ജോലി വേണോ: ഇതാ ഹോട്ടല്‍ രംഗത്ത് നിരവധി അവസരങ്ങള്‍, ജുമൈറ ഗ്രൂപ്പ് വിളിക്കുന്നു

ഹോട്ടല്‍ മേഖലയില്‍ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍, അതും വിദേശത്ത്. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ പ്രശസ്ത ആഡംബര ഹോട്ടൽ കമ്പനിയായ ജുമൈറ ഗ്രൂപ്പ് നിരവധി അവസരങ്ങളാണ് തുറക്കുന്നത്. യുഎഇ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെല്ലാം ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോലി തേടുന്ന ഉദ്യാഗാർത്ഥികള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് തന്നെ അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്.


കോവിഡ് കാലഘട്ടത്തില്‍ ലോകത്തെമ്പാടും എന്ന പോലെ യുഎഇ ഉള്‍പ്പെടേയുള്ള ഗള്‍ഫ് മേഖലയിലും ഹോസ്പിറ്റാലിറ്റി വ്യവസായം വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. എന്നാല്‍ കോവിഡ് ശേഷം വളരെ ശക്തമായ നിലയില്‍ ഈ മേഖലയ്ക്ക് തിരിച്ച് വരാന്‍ സാധിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്. ഈ ഒരു സാഹചര്യത്തിലാണ് ഈ വ്യവസായത്തില്‍ പ്രശസ്തമായ ജുമൈറ ഗ്രൂപ്പ് തങ്ങളുടെ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാന്‍ ഒരുങ്ങുന്നത്.


യുഎഇയിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഡംബര ഹോട്ടൽ കമ്പനിയാണ് ജുമൈറ ഗ്രൂപ്പ്. 1997-ൽ സ്ഥാപിതമായ കമ്പനി മികവിനോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട അന്താരാഷ്ട്ര അംഗീകാരമുള്ള ബ്രാൻഡായി വളർന്നു. ലോകമെമ്പാടുമുള്ള പ്രധാന വിനോദ-വാണിജ്യ കേന്ദ്രങ്ങളില്‍ ഹോട്ടലുകൾ, റിസോർട്ടുകൾ, വില്ലകള്‍ എന്നിവ ജുമൈറ ഗ്രൂപ്പിന് സ്വന്തമായിട്ടുണ്ട്.


ദുബൈയില്‍ സ്ഥിതി ചെയ്യുന്നു ബുർജ് അൽ അറബ് ജുമൈറ – ജുമൈറ എമിറേറ്റ്സ് ടവേഴ്സ്, ജുമൈറ അൽ നസീം, ജുമൈറ മിന അസലാം, ജുമൈറ സബീൽ സാറേ, അബുദാബി ഇത്തിഹാദ് ടവേഴ്സിൽ ജുമൈറ, ജുമൈറ മെസില ബീച്ച് ഹോട്ടൽ എന്നിവയാണ് കമ്പനിക്ക് കീഴില്‍ യുഎഇയില്‍ പ്രധാനമായും വരുന്ന സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളെല്ലാം തന്നെ ആഡംബരപൂർണമായ താമസസൗകര്യങ്ങൾ, ലോകോത്തര സൗകര്യങ്ങൾ, അസാധാരണമായ സേവന നിലവാരം എന്നിവയ്ക്ക് പേരുകേട്ടതാണ്.ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബിവറേജ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ്, മാർക്കറ്റിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളിലായി ജുമൈറ ഗ്രൂപ്പ് വിശാലമായ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ പരിചയസമ്പന്നനായ പ്രൊഫഷണലോ പുതിയ ബിരുദധാരിയോ ആകട്ടെ, ജുമൈറ ഗ്രൂപ്പ് നിങ്ങളുടെ കഴിവുകളെ വിലമതിക്കുകയും വ്യക്തികൾക്ക് അവർക്ക് അർഹമായ രീതിയില്‍ കരിയറിൽ വളരാനും മികവ് പുലർത്താനും ജുമൈറ മികച്ച അവസരം നൽകുന്നു.
യുഎഇ സ്വദേശികള്‍, വിദേശികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് ജുമൈറ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ വിദേശികള്‍ക്കായി ഔട്ട്ലറ്റ് മാനേജർ, അസിസ്റ്റന്റ് ഔട്ട്ലറ്റ് മാനേജർ, ഹൌസ് കീപ്പിങ്, അസിസ്റ്റന്‍ പിആർ ആന്‍ഡ് മാർക്കറ്റിങ് മാനേജർ, ഫുഡ് ആന്‍ഡ് ബീവറേജ് കോ-ഓർഡിനേറ്റർ തുടങ്ങിയ വിഭാഗങ്ങലില്‍ നിലവില്‍ ഒഴിവുകള്‍ ലഭ്യമാണ്.സെയില്‍സ് എക്സിക്യൂട്ടീവ്, സെയില്‍ മാർക്കറ്റിങ്, സ്പാ മാനേജർ, ഹൌസ് കീപ്പിങ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് കിഡ്സ് ക്ലബ് മാനേജർ, ഡയറക്ടർ ഓഫ് എഞ്ചിനീയറിങ്, പ്ലേ അറ്റന്‍ഡന്റ്, ഗസ്റ്റ് റിലേഷന്‍ ഏക്സിക്യൂട്ടീവ്, ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലും നിരവധി ഒഴിവുകള്‍ ലഭ്യമാണ്. തൊഴില്‍ അന്വേഷിക്കുന്നവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ഇതിന് യാതൊരു വിധ ഫീസും കമ്പനി ഈടാക്കാറില്ല.Verified by MonsterInsights